മാതാപിതാക്കളുടെ ഒറ്റ മകന്‍! രണ്ടാം വിവാഹശേഷവും ആ ബന്ധം തുടര്‍ന്നു; ഫേസ്ബുക്ക് കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യു​ന്ന​തി​നാ​യി യു​വാ​വ് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജാ​മി​യ ന​ഗ​റി​ലാ​ണു സം​ഭ​വം. അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്ന 26-കാ​ര​നാ​ണ് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളു​ടെ ഒ​റ്റ മ​ക​നാ​യി​രു​ന്നു.

റ​ഹ്മാ​ന്‍റെ ആ​ദ്യ വി​വാ​ഹം ബ​ന്ധം വേ​ർ​പെ​ടു​ത്തിയി​രു​ന്നു. ഇ​തി​നു​ശേ​ഷം, ര​ണ്ടു വ​ർ​ഷം​മു​ന്പ് കാ​ണ്‍​പൂ​രി​ൽ​നി​ന്നു​ള്ള ഒ​രു യു​വ​തി​യു​മാ​യി അ​ബ്ദു​ൾ റ​ഹ്മാ​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ചു. ഇ​തി​നി​ടെ മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വി​വാ​ഹം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നി​രു​ന്നാ​ലും കാ​ണ്‍​പു​ർ സ്വ​ദേ​ശി​നി​യു​മാ​യു​ള്ള ബ​ന്ധം തു​ട​ർ​ന്നു. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൻ​മേ​ലാ​ണ് ഈ ​ബ​ന്ധം തു​ട​ർ​ന്ന​ത്.

അ​ടു​ത്തി​ടെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളോ​ടു നി​ർ​ബ​ന്ധം പി​ടി​ച്ചു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ ഇ​തി​നെ എ​തി​ർ​ത്തു.

ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​നെ ഇ​തി​നി​ടെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളെ കൂ​ട്ടു​പി​ടി​ച്ച് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി സ്വ​ത്ത് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​ദ്ധ​തി​യി​ട്ട​ത്.

ന​ദീം ഖാ​ൻ, ഗു​ഡ്ഡു എ​ന്നീ പ​രി​ച​യ​ക്കാ​രെ ഒ​പ്പം കൂ​ട്ടി​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ കൊ​ല​പാ​ത​ക​ത്തി​നു പ്ര​തി​ഫ​ല​മാ​യി 2.5 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം മാ​താ​പി​താ​ക്ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ അ​ബ്ദു​ൾ റ​ഹ്മാ​ൻ കൂ​ട്ടു​പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 28ന് ​വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ത​സ്ലിം ബാ​നു(50), ഷ​മിം അ​ഹ​മ്മ​ദ്(55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

സം​ശ​യം തോ​ന്നി പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ പോ​ലീ​സ് അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related posts