ജയിലഴകിന്‍റെ ഫാ​ൻ​സി ക​ണ്ണാ​ടി​ക​ളും നെ​റ്റി​പ്പ​ട്ട​ങ്ങ​ളും..! വിയ്യൂർ ജയിലിലെ അന്തേവാസികൾ നിർമ്മിച്ച ഫാൻസികണ്ണടകളുടെയും നെറ്റിപ്പട്ടങ്ങളുടെയും വിൽപനയും പ്രദർശനയും ജയിൽ കവാടത്തിൽ ആരംഭിച്ചു

വിയ്യൂ​ർ: ജ​യി​ലി​ൽ ഫാ​ൻ​സി ക​ണ്ണാ​ടി​ക​ളു​ടെ​യും നെ​റ്റി പ​ട്ട​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ചു.
ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജ​യി​ൽ ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ച​ത്. പ്ര​ശ​സ​ത​മാ​യ ആ​റന്മു​ള ക​ണ്ണാ​ടി​യെ അ​നു​സ​മ​രി​ക്കു​ന്ന രീ​തി​യി​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ് ജ​യി​ൽ ത​ട​വു​കാ​രാ​യ ക​ല​കാ​ര​ൻ​മാ​ർ ഇ​വ ഒ​രു​ക്കി​യ​ത്.

ഐ ​മി​സ് യു ​എ​ന്ന് പു​തി​യ ട്രേ​ഡ് മു​ത​ൽ ക​ണ്ണാ​ടി​യി​ൽ എ​ഴു​തി പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടൊ​ത ക​ഥ​ക​ളി​യും, ശ്രീ​കൃ​ഷ​ണ​നും, ക്രി​സ്മ​സ് അ​പ്പൂ​പ്പ​നും, ക്രി​സ​മ​സ് ന​ക്ഷ​ത്ര​വും, കു​രി​ശും, ലൗ​വ് ബേ​ർ​ഡ്സും, വീ​ടും തു​ട​ങ്ങി​യ​വ മ​നോ​ഹ​ര​മാ​യി ഫേ​ൻ​സി ക​ണ്ണാ​ടി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടൊ​ത അ​ര അ​ടി മു​ത​ൽ എ​ട്ട് അ​ടി വ​രെ​യു​ള്ള നെ​റ്റി​പ​ട്ട​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​നൂ​റു മു​ത​ൽ എ​ണ്ണാ​യി​രം രൂ​പ വ​രെ വി​ല​യു​ള്ള നെ​റ്റി പ​ട്ട​ങ്ങ​ളും ക​ണ്ണാ​ടി​ക​ളു​മാ​ണ് ഇ​വി​ടെ വ​ച്ചി​ട്ടു​ള്ള​ത്. ജ​യി​ൽ സൂ​പ്രാ​ണ്ട് എം.​കെ. വി​നോ​ദ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ജ​യി​ൽ സൂ​പ്ര​ണ്ട് ഗ്രേ​ഡ് വ​ണ്‍ ജെ. ​യോ​ഹ​ന്ന​ൻ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ത​ട​വു​കാ​രാ​യ ക​ലാ​ക​ര​ൻ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഇ​ത്ത​വ​ണ ഫാ​ൻ​സി ക​ണ്ണാ​ടി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts