ഹര്‍ത്താല്‍ ഇല്ല! സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്, വ്യാജ ഹര്‍ത്താല്‍ പ്രചാരണം; മലബാര്‍ മേഖലയില്‍ വഴിതടയലും അക്രമവും; സ്ഥലത്തേയ്ക്ക് പോലീസിനെ വിന്യസിക്കാന്‍ നടപടി

ജമ്മു കാഷ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടയുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി, ഞായറാഴ്ച രാവിലെ മുതലായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പാലക്കാട്ട് വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പോലീസിനെ വിന്യസിച്ചു തുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാത്രിയും നഗരത്തില്‍ പാലക്കാട് നഗരത്തില്‍ ഭീതി പരത്താന്‍ ശ്രമം ഉണ്ടായിരുന്നു. സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. വാഹനം തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പലയിടത്തും ഹോട്ടലുകളടക്കമുള്ള കടകളും അടഞ്ഞു കിടക്കുകയാണ്.

 

Related posts