സൗ​ദി​യി​ൽ കാ​റ​പ​ക​ടം: ഗൃ​ഹ​നാ​ഥ​നും ഭാ​ര്യയും മ​ക​ളും മ​രി​ച്ചു; ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യാണ് റസിയയും മക്കളും സൗദിയിലെ ത്തിയത്; പെരുന്നാൾ തലേന്നെത്തിയ ദുരന്തവാർത്ത നാടിനെ ദുഖത്തിലാഴ്ത്തി

familt-death-soudhiകൊ​ട​ക​ര: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക-​മ​ദീ​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രു​കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​ക്കു​ള​ങ്ങ​ര ക​റ​പ്പം​വീ​ട്ടി​ൽ അ​ബ്ബാ​സി​ന്‍റെ മ​ക​ൻ അ​ഷ്റ​ഫ്(50), ഭാ​ര്യ റ​സി​യ(38), മ​ക​ൾ ഹ​ഫ്സാ​ന(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ ഹ​സ്ന(20), ഹാ​ഷിം(14)  എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന​യി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് കു​ടും​ബം  അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ദ​മാ​മി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​ഷ്റ​ഫ്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് റ​സി​യ​യും മ​ക്ക​ളും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ സൗ​ദി​യി​ലേ​ക്ക് പോ​യ​ത്. കോ​പ്ലി​പ്പാ​ടം വ​ട്ടോ​ലി വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളാ​ണ് റ​സി​യ. പ്ല​സ് ടു ​വി​ജ​യി​ച്ച ഹ​ഫ്സാ​ന ഉ​പ​രി​പ​ഠ​നത്തി​ന് ചേ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ൾ ത​ലേ​ന്ന് എ​ത്തി​യ ദു​ര​ന്ത വാ​ർ​ത്ത വെ​ള്ളി​ക്കു​ള​ങ്ങ​ര​യെ ദു:​ഖ​ത്തി​ലാ​ഴ്ത്തി

Related posts