റോ​ബോ​ട്ടു​ക​ളുടെ തോഴനായി ഫ​ർ​ഹാ​ൻ ഫാ​ദി; അഞ്ചാം ക്‌ളാസുകാരനായ ഫർഹാൻ റോബോട്ടു  നിർമാണത്തിലേക്ക് എത്തിയതും ഒഴിവു സമയങ്ങളിലെ വിദ്യാർഥിയുടെ രീതികളിലേക്കും ഒരെത്തിനോട്ടം…

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ക്കം: ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​നു​ദി​നം പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി ലോ​കം മു​ന്നേ​റു​ന്പോ​ൾ ആ ​നി​ര​യി​ലേ​ക്കി​താ ഒ​രു കൊ​ച്ചു മി​ടു​ക്ക​നും. വാ​ഴ​ക്കാ​ട് എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​യാ​യ ഫ​ർ​ഹാ​ൻ ഫാ​ദി​യെ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​ണ് റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ച്ച് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്.

ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മൂ​ന്ന് വ്യ​ത്യ​സ്ത റോ​ബോ​ട്ടു​ക​ൾ ഈ ​മി​ടു​ക്ക​ൻ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ടെ​ക്നോ​ജി​നി​യ​സ് റോ​ബോ​ട്ടി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ നോ​ട്ടീ​സ് വാ​യി​ക്കാ​നി​ട​യാ​യ​താ​ണ് ഫ​ർ​ഹാ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

റോ​ബോ​ട്ടി​ക്സി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഫ​ർ​ഹാ​ന്‍റെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ വി​നോ​ദം. ഗാ​ർ ബോ​ർ​ട്ട്, അ​ക്വ​റൈ​സ​ർ, കി​ക്ക​ർ റോ​ബോ റൈ​സ​ർ, എ​ന്നീ റോ​ബോ​ട്ടു​ക​ളേ​യും ലൈ​ൻ ഫോ​ള​ർ, ഒ​ബ്രി​ക്സി റ​ക്ട​ർ, തു​ട​ങ്ങി​യ​വ​യും പ്രോ​ഗ്രാം ചെ​യ്ത് കൊ​ണ്ട് അ​റി​വി​ന്‍റെ പു​തു ലോ​കം തീ​ർ​ക്കു​ക​യാ​ണ് ഈ 10 ​വ​യ​സു​കാ​ര​ൻ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ക്സി​ബി​ഷ​നാ​യ മാ​സ്റ്റ​ർ മൈ​ൻ​ഡി​ൽ പ​ങ്കെ​ടു​ത്ത് ഫൈ​ന​ലി​ലെ​ത്താ​നും ഫ​ർ​ഹാ​ന് സാ​ധി​ച്ചു. ചേ​ട്ട​ൻ​മാ​രോ​ടൊ​പ്പം മ​ത്സ​രി​ച്ച് അ​ഴു​ക്കു​ചാ​ലി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ക​ര​ണ​മാ​ണ് അ​ന്ന് ഫ​ർ​ഹാ​ൻ നി​ർ​മി​ച്ചി​രു​ന്ന​ത്. ഒ​ഴി​വു സ​മ​യം വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് മു​ന്നി​ൽ ചി​ല​വ​ഴി​ക്കു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് ഒ​രു പാ​ഠ​പു​സ്ത​കം കൂ​ടി​യാ​ണ് ഫ​ർ​ഹാ​ൻ ഫാ​ദി. അ​ധ്യാ​പ​ക​രാ​യ ഫൈ​സ​ൽ- ഫൗ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ​ദി.

Related posts