ഫാസ്റ്റ്ഫുഡിലെ ട്രാന്‍സ്ഫാറ്റ്

food

അപകടം ട്രാന്‍സ്ഫാറ്റ് വില്ലന്‍

ഫാസ്റ്റ് ഫുഡ് തയാറാക്കാന്‍ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാര്‍ഥത്തില്‍ സസ്യ എണ്ണയാണ്. കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതില്‍ അടങ്ങിയ കൊഴുപ്പ് ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാകുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകും.
കനലില്‍ ഗ്രില്‍ ചെയ്താലും

എണ്ണ ഒഴിവാക്കാനെന്ന പേരില്‍ പലരും ചിക്കന്‍ കനലില്‍ വേവിച്ചു കഴിക്കും. കനലില്‍ വേവിക്കുമ്പോള്‍ (ഏൃശഹഹശിഴ) ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണ്‍ (ുീഹ്യര്യരഹശര വ്യറൃീരമൃയീി) കാന്‍സറിനിടയാക്കുന്നു. ആവര്‍ത്തിച്ചു ചൂടാക്കുമ്പോല്‍ ഉണ്ടാകുന്ന അക്രിലിനും കാന്‍സറിനിടയാക്കും.

മാലിന്യം കലരാം

നിര്‍മാണം മുതല്‍ തീന്‍മേശയിലെത്തുന്നതു വരെയുളള ഏതുഘട്ടത്തിലും ഫാസ്റ്റ്ഫുഡ് വിഭവങ്ങളില്‍ കണ്ടാമിനേഷന്‍ (സൂക്ഷ്മാണുക്കള്‍, മാലിന്യങ്ങള്‍… ആരോഗ്യത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ കലരുക) സാധ്യത ഏറെയാണ്. പ്രത്യേകിച്ചു ഷവര്‍മ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളില്‍. അതിലുപയോഗിക്കുന്ന ാമ്യീിമശലെ (എണ്ണയും മുട്ടയും കൂടി മിക്‌സ് ചെയ്തത്) ചിലപ്പോള്‍ അപകടകാരിയാകുന്നു. ഒരു മുട്ട കേടാണെങ്കില്‍ അതില്‍നിന്നു വരുന്ന സാല്‍മൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. അതു തയാറാക്കാന്‍ ഉപയോഗിക്കുന്ന ചിക്കന്‍ കേടാകാനുളള സാധ്യതകള്‍ പലതാണ്. വേവിച്ചചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയാണു കണ്ടുവരുന്നത്. താപനിലയില്‍ വ്യത്യാസം വന്നാല്‍ ഫ്രിഡ്ജിനുള്ളിലിരുന്നുതന്നെ കേടാകാം. അല്ലെങ്കില്‍ പാകം ചെയ്തപ്പോള്‍ വേണ്ടവിധം വേവാത്ത ചിക്കന്‍ ഭാഗങ്ങള്‍ വഴിയും കണ്ടാമിനേഷന്‍ വരാം.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍, ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കണ്‍സള്‍ട്ടന്റ്

Related posts