പ്രാ​യ​ത്തെ കീ​ഴ​ട​ക്കി ഫെ​ഡെ​ക്സ് എ​ക്സ്പ്ര​സ്; വിം​ബി​ൾ​ഡ​ണി​ലും ജേ​താ​വ്

fedarar-winല​ണ്ട​ൻ: ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വിം​ബി​ൾ​ഡ​ണ്‍ നേ​ടി​യ താ​ര​മെ​ന്ന ബ​ഹു​മ​തി സ്വി​സ് ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്. ഞായ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു ത​ക​ർ​ത്ത​തോ​ടെ​യാ​ണ് എ​ട്ടാം ത​വ​ണ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ ഫെ​ഡ​റ​ർ മു​ത്ത​മി​ട്ട​ത്. സ്കോ​ർ: 6-3, 6-1, 6-4.

അ​മേ​രി​ക്ക​ൻ ഇ​തി​ഹാ​സം പീ​റ്റ് സാം​പ്ര​സി​ന്‍റെയും വില്ല്യം റെന്‍ഷോയുടെയും ഏ​ഴു വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഫെ​ഡെ​ക്സ് മ​റി​ക​ട​ന്ന​ത്. 19-ാം നൂ​റ്റാ​ണ്ടി​ണ്ടിലായിരുന്നു വി​ല്യം റെ​ൻ​ഷോയുടെ കിരീടനേട്ടം.

വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം ചെ​ന്ന ക​ളി​ക്കാ​ര​നെ​ന്ന അ​പൂ​ർ​വ നേ​ട്ട​വും ഇ​തോ​ടെ 36കാ​ര​നാ​യ ഫെ​ഡ​റ​റെ തേ​ടി​യെ​ത്തി. വ​ർ​ഷാ​ദ്യം ന​ട​ന്ന ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണും ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പിന്‍മാ​റി​യ ഫെ​ഡ​റ​ർ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ൽ വ​രെ​യെ​ത്തി​യ​ത്. ഫൈനലിലും അദ്ദേഹം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയില്ല.

2012ലാ​ണ് ഫെ​ഡ​റ​ർ അ​വ​സാ​ന​മാ​യി വിം​ബി​ൾ​ഡ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 2003ൽ ​ക​രി​യ​റി​ലെ ആ​ദ്യ വിം​ബി​ൾ​ഡ​ണ്‍ നേ​ടി​യ ഫെ​ഡെ​ക്സി​ന്‍റെ ഗ്രാ​ൻ​സ്ലാം കി​രീ​ട​ങ്ങ​ൾ ഇ​തോ​ടെ 19 ആ​യി. 11-ാം ത​വ​ണ​യാ​ണ് ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു ഗ്രാ​ൻ​സ്ലാ​മി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഫൈ​ന​ലി​ലെ​ത്തു​ന്ന താ​ര​വും ഫെ​ഡ​ക്സ് ത​ന്നെ. 10 ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ റാ​ഫേ​ൽ ന​ദാ​ലി​നെ​യാ​ണ് 11 ത​വ​ണ വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ ഫെ​ഡ​റ​ർ പി​ന്ത​ള്ളി​യ​ത്.

Related posts