ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കിടയിലെ ഡോണ്‍! തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ആറു ലക്ഷത്തോളം രൂപ; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ രീതി ഇങ്ങനെ…

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

രാ​ജ​സ്ഥാ​ൻ ഉ​ദ​യ​പൂ​ർ സ്വ​ദേ​ശി ദീ​പ​ക് സേ​ത്തി​യ(36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്കി​ട​യി​ൽ ഡോ​ണ്‍ എ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. തോം​സ​ണ്‍ ഗ്രൂ​പ്പ് ക​ന്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മെ​യി​ലു​ക​ളും ബാ​ങ്കി​ന്‍റെ മെ​യി​ലു​ക​ളും ഹാ​ക്ക് ചെ​യ്ത് ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ന്പ​നി അ​യ​ച്ച മെ​യി​ലു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പി​ന്നീ​ട് മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബാ​ങ്കി​നു മെ​യി​ലു​ക​ളി​ൽ സം​ശ​യം തോ​ന്നു​ക​യും ക​ന്പ​നി​യെ അ​റി​യി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്.

പ​രാ​തി ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ മും​ബൈ​യി​ൽ​നി​ന്ന് മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ വ​ഴി​ക​ൾ

ഓ​ണ്‍​ലൈ​നി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം ആ​ദ്യം ചെ​യ്യു​ന്ന​ത് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ ഐ​ഡി കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് മും​ബൈ, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഫ്ളാ​റ്റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യാ​ണ്.

അ​തി​നു​ശേ​ഷം ഫ്ളാ​റ്റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത ക​രാ​ർ പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ധാ​ർ കാ​ർ​ഡി​ലെ അ​ഡ്ര​സു​ക​ൾ പു​തി​യ ഫ്ളാ​റ്റി​ലേ​ക്കു മാ​റ്റും. പി​ന്നീ​ട് പു​തി​യ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ എ​ടു​ക്കു​ക​യും വ്യാ​ജ​മാ​യി നി​ർ​മി​ച്ച പാ​ൻ​കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും ഉ​പ​യോ​ഗി​ച്ച് പു​തി​യ ഒ​രു ഇ​ൻ​ഡ​സ്ട്രി​യ​ൽ ക​ന്പ​നി ഉ​ണ്ടാ​ക്കും. അ​തി​നു​ശേ​ഷം വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ ക​ന്പ​നി​യു​ടെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ൽ ചെ​റി​യ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി ബാ​ങ്കി​ന്‍റെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കും. പി​ന്നീ​ട് ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ൾ വി​വി​ധ ബാ​ങ്കു​ക​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മെ​യി​ലു​ക​ളും ഹാ​ക്ക് ചെ​യ്യു​ക​യും ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ഇ​വ​ർ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. പ​ണം അ​പ്പോ​ൾ ത​ന്നെ പി​ൻ​വ​ലി​ച്ച് ഹ​വാ​ല ഇ​ട​പാ​ടു​വ​ഴി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തു​ക​യാ​ണ്് ചെ​യ്തി​രു​ന്ന​ത്.

Related posts