വേഗമാകട്ടെ നിങ്ങൾക്കും മത്‌സരിക്കാം..! ച​ക്ക, മാ​ങ്ങ, തേ​ങ്ങ ഫെ​സ്റ്റിന് ആവേശകരമായ സ്വീകരണം; അ​ഞ്ചു മി​നി​റ്റി​ൽ​ ആ​റു തേ​ങ്ങ ചി​ര​കി ജസി ഒന്നാം സ്ഥാനം സ്വന്തമാക്കി

fest-mangoകൊ​ച്ചി: രാ​ജേ​ന്ദ്ര മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന ച​ക്ക, മാ​ങ്ങ, തേ​ങ്ങ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു വീ​ട്ട​മ്മ​മാ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച തേ​ങ്ങ ചി​ര​ക​ല്‍ മ​ത്സ​ര​ത്തി​നു ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം. ഇ​രു​പ​തോ​ളം വീ​ട്ട​മ്മ​മാ​രാ​ണു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ്യ​ത്യ​സ്ത​മാ​യ മ​ത്സ​രം കാ​ണാ​ന്‍ കാ​ഴ്ച​ക്കാ​രും ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് ആ​വേ​ശ​മാ​യി.

വീ​ട്ട​മ്മ​മാ​രു​ടെ മ​ത്സ​ര​ത്തി​ലെ ആ​വേ​ശം ഉ​ള്‍​ക്കൊ​ണ്ടു ത​നി​ക്കും മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി എ​ത്തി​യ കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ഷി​ഹാ​ബി​നും സം​ഘാ​ട​ക​ര്‍ അ​വ​സ​രം ന​ല്കി. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ ആ​റു തേ​ങ്ങ പൂ​ര്‍​ണ​മാ​യും ചി​ര​കി മു​ന​മ്പം സ്വ​ദേ​ശി​നി ജസി പു​ഷ്പ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ഞ്ചു തേ​ങ്ങ ചി​ര​കി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി വി​ജി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വീ​ട്ട​മ്മ​മാ​ര്‍​ക്കൊ​പ്പം വാ​ശി​യോ​ടെ മ​ത്സ​രി​ച്ച ഷി​ഹാ​ബ് ജെ​സി പു​ഷ്പ​യ്ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മാ​മ്പ​ഴം തീ​റ്റ മ​ത്സ​രം ന​ട​ക്കും. ഒ​മ്പ​ത് വ​യ​സ് മു​ത​ല്‍ 16 വ​യ​സ് വ​രെ​യും അ​തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു കാ​റ്റ​ഗ​റി​ക​ളാ​യാ​ണു മ​ത്സ​രം. പ​ത്ത് മി​നി​റ്റി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​മ്പ​ഴം ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് സ​മ്മാ​നം ല​ഭി​ക്കും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പാ​ച​ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍ ആ​ണു പാ​ച​കം ചെ​യ്യേ​ണ്ട​ത്. വീ​ടു​ക​ളി​ൽ പാ​ച​കം ചെ​യ്ത ച​ക്ക വി​ഭ​വ​ങ്ങ​ള്‍ രാ​ജേ​ന്ദ്ര മൈ​താ​നി​യി​ലെ വേ​ദി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.
പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 9746338590, 8138846916 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ച​ക്ക സ​ദ്യ, ച​ക്ക മ​സാ​ല​ദോ​ശ, ച​ക്ക പു​ട്ട്, ച​ക്ക വ​ര​ട്ടി, ച​ക്ക പു​ഴു​ക്ക്, ച​ക്ക​യ​പ്പം, ച​ക്ക പാ​യ​സം, ച​ക്ക സ​ര്‍​ബ​ത്ത്, ച​ക്ക ഐ​സ്ക്രീം, ച​ക്ക ചി​പ്സ് തു​ട​ങ്ങി മു​ന്നൂ​റോ​ളം ച​ക്ക വി​ഭ​വ​ങ്ങ​ളും തേ​ങ്ങ ചി​പ്സ്, തേ​ങ്ങ പാ​യ​സം, തേ​ങ്ങ പ​ത്തി​രി, തേ​ങ്ങ ബ​ജി  തു​ട​ങ്ങി​യ തേ​ങ്ങ വി​ഭ​വ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നും വി​ല്പ​ന​യ്ക്കും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ച​ക്ക മാ​ങ്ങ തേ​ങ്ങ ഐ​സ്ക്രീം ആ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. നൂ​റോ​ളം വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ള്‍​ക്കൊ​പ്പം തേ​ങ്ങ​യു​ടെ​യും ക​രി​ക്കി​ന്‍റെ​യും വി​വി​ധ വി​ഭ​വ​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ടെ​ന്നു സം​ഘാ​ട​ക​രാ​യ സ്റ്റാ​ര്‍ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷ​മീ​ര്‍ വ​ള​വ​ത്ത് പ​റ​ഞ്ഞു. മേ​യ് 22 വ​രെ രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണു പ്ര​ദ​ര്‍​ശ​നം. പ്ര​വേ​ശ​ന ഫീ​സ് മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ള്‍​ക്ക് 20 രൂ​പ​യും.

Related posts