അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: നാ​ല​ടി​ച്ച ജ​ർ​മ​നി അ​വ​സാ​ന എ​ട്ടി​ൽ

ന്യൂ​ഡ​ൽ​ഹി: കൊ​ളം​ബി​യ​യ​യെ കീ​ഴ​ട​ക്കി ജ​ർ​മ​നി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണു ജ​ർ​മ​നി കെ​ട്ടു​കെ​ട്ടി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ല​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ ജാ​ൻ ഫി​യ​റ്റ് അ​ർ​പി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ജ​ർ​മ​നി​യെ ത​ക​ർ​ത്ത​ത്. യാ​ൻ ബി​സെ​ക്, ജോ​ണ്‍ യെബോ എ​ന്നി​വ​ർ ഓ​രോ ഗോ​ളു​ക​ൾ വീ​തം നേ​ടി. 7, 65 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ർ​പി​ന്‍റെ ഗോ​ളു​ക​ൾ. ബി​സെ​ക് 39-ാം മി​നി​റ്റി​ലും, യെബോ പ​ത്തു​മി​നി​റ്റി​നു​ശേ​ഷ​വും കൊ​ളം​ബി​യ​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു.

നേ​ര​ത്തെ, ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​റാ​നോ​ട് കീ​ഴ​ട​ങ്ങി​യ ജ​ർ​മ​നി കോ​സ്റ്റ​റി​ക്ക​യെ​യും ഗി​നി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts