അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ജ​ർ​മ​നി​യും ഇ​റാ​നും പ്രീ ​ക്വാ​ർ​ട്ട​റി​ൽ

കൊ​ച്ചി/​പ​നാ​ജി: മ​ഴ​യി​ലും ത​ണു​ക്കാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ഇ​ര​മ്പി​ക്ക​യ​റി​യ ജ​ർ​മ​ൻ കു​ട്ടി​ക​ൾ ഗി​നി​യ​യെ വീ​ഴ്ത്തി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​ൻ ജ​യം. ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ജ​ർ​മ​നി ആ​റു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ക്യാ​പ്റ്റ​ൻ യാ​ൻ ഫി​റ്റെ ആ​ർ​പ്പ് (8), നി​ക്കൊ​ളാ​സ് കു​യേ​ൻ (62), സാ​വെ​ർ​ദി സെ​റ്റി​ൻ (90+5, പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ജ​ർ​മ​നി​യു​ടെ സ്കോ​റ​ർ​മാ​ർ. ഇ​ബ്രാ​ഹിം സൗ​മ​യാ​ണ് (26) ഗി​നി​യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. സ്കോ​ർ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നി​ല്ല മ​ത്സ​രം. ക​ന​ത്ത പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ഗി​നി​യ കീ​ഴ​ട​ങ്ങി​യ​ത്.

പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്ക​ണ​മെ​ങ്കി​ൽ ജ​യി​ച്ചേ​തീ​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജ​ർ​മ​നി മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ 26 ാം മി​നി​റ്റി​ൽ ഗി​നി​യ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ക​ളി ഗി​നി​യ​യി​ൽ​നി​ന്ന് ജ​ർ​മ​നി പി​ടി​ച്ചെ​ടു​ത്തു. 62 ാം മി​നി​റ്റി​ൽ വി​ജ​യ​ഗോ​ളും ഇ​ഞ്ചു​റി ടൈ​മി​ൽ മൂ​ന്നാം ഗോ​ളും നേ​ടി ജ​ർ​മ​നി പ്രീ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു.

അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലും ജ​യി​ച്ച് തോ​ൽ​വി​യ​റി​യാ​തെ ഇ​റാ​ൻ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. കോ​സ്റ്റ​റീ​ക്ക​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ഇ​റാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ഹ​മ്മ​ദ് ഗോ​ബെ​ഷ​വി, താ​ഹ ഷ​രി​യാ​തി, മു​ഹ​മ്മ​ദ് സ​ർ​ദാ​രി എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് പെ​നാ​ൽ​റ്റി​ക​ൾ വ​ല​യി​ലാ​ക്കി​യാ​ണ് ഇ​റാ​ൻ ലീ​ഡെ​ടു​ത്ത​ത്. ര​ണ്ടാം പ​കു​തി​യി​ൽ മു​ഹ​മ്മ​ദ് സ​ർ​ദാ​രി ഫീ​ൽ​ഡ് ഗോ​ളി​ലൂ​ടെ പ​ട്ടി​ക തി​ക​യ്ക്കു​ക​യും ചെ​യ്തു.

 

Related posts