ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ക്കു വ​ന്‍ കു​തി​പ്പ്; 132ല്‍ ​നി​ന്നും 101ലേക്ക്

fifaന്യൂ​ഡ​ല്‍ഹി: ഫി​ഫ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് സെ​പ് ബ്ലാ​റ്റ​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ പ​റ​ഞ്ഞ ഒ​രു വാ​ച​ക​മു​ണ്ടാ​യി​രു​ന്നു. ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഉ​റ​ങ്ങു​ന്ന സിം​ഹ​മാ​ണെ​ന്ന്. കൂ​ര്‍ക്കം വ​ലി​ച്ച് ഉ​റ​ങ്ങി​യ ആ ​സിം​ഹം ഇ​താ ഉ​ണ​രു​ക​യാ​ണ്. അ​തി​നു​ള്ള തെ​ളി​വാ​യി ഏ​റ്റ​വും പു​തി​യ ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ വ​ന്‍ കു​തി​പ്പ്. മു​പ്പ​ത്തൊ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​ക​യ​റി 132ല്‍ ​നി​ന്നും 101ലേ​ക്കാ​ണ് ഇ​ന്ത്യ കു​തി​ച്ച​ത്.

331 പോ​യ​ന്‍റാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ഷ്യ​യി​ലെ ഫു​ട്‌​ബോ​ള്‍ ശ​ക്തി​ക​ളെ​ന്നു പ​ര​ക്കെ പ​റ​യാ​റു​ള്ള ഇ​റാ​ക്കും ഉ​ത്ത​ര കൊ​റി​യ​യു​മ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു പി​ന്നി​ലാ​ണ് ഇ​പ്പോ​ള്‍. സ​മീ​പ​കാ​ല​ത്തു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് റാ​ങ്കിം​ഗി​ല്‍ അ​ദ്ഭു​താ​വ​ഹ​മാ​യ മു​ന്നേ​റ്റ​ത്തി​നു കാ​ര​ണം.

ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നം മു​ന്നേ​റി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ. മാ​സി​ഡോ​ണി​യ 33 സ്ഥാ​ന​ങ്ങ​ള്‍ മു​ന്നേ​റി​യ​പ്പോ​ള്‍ ഇ​ന്ത്യ 31 റാ​ങ്ക് മു​ന്നേ​റി. 1996ന് ​ശേ​ഷ​മു​ള​ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗാ​ണ് ഇ​ത്. അ​ന്ന് 94ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ. അ​തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച കീ​ഴോ​ട്ടാ​യി​രു​ന്നു. 2015ല്‍ 17-ാം ​സ്ഥാ​ന​ത്തു​വ​രെ ഇ​ന്ത്യ എ​ത്തി. 1993ല്‍ ​ഇ​ന്ത്യ 99,100 എ​ന്നീ റാ​ങ്കു​ക​ളി​ലെ​ത്തി​യി​രു​ന്നു.

മാ​ര്‍ച്ചി​ല്‍ ഇ​ന്ത്യ വി​ദേ​ശ​ത്ത് ര​ണ്ടു വി​ജ​യ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ് ഇ​ന്ത്യ​യു​ടെ ഈ ​കു​തി​പ്പി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. കം​ബോ​ഡി​യ​യ്‌​ക്കെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 3-2നും ​ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ മ്യാ​ന്മ​റി​നെ 1-0നും ​ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യേ​ക്കാ​ള്‍ റാ​ങ്കിം​ഗി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ്യൂ​ട്ടോ റി​ക്കോ​യെ 4-1നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് അ​വി​സ്മ​ര​ണീ​യ നേ​ട്ട​മാ​യി.

ഇ​ന്ത്യ​യു​ടെ വി​ജ​യ​ങ്ങ​ളി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളും നി​ര്‍ണാ​യ​ക​സ്വാ​ധീ​നം ചെ​ലു​ത്തി എ​ന്ന​ത് കേ​ര​ളീ​യ​ര്‍ക്കും അ​ഭി​മാ​ന​ദാ​യ​ക​മാ​ണ്. സി.​കെ. വി​നീ​ത്, അ​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള മ​ല​യാ​ളി​ക​ള്‍. ഇ​ന്ത്യ അ​വ​സാ​നം ക​ളി​ച്ച പ​തി​മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ 11ലും ​വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യു​ള്ള​വ​യാ​യി​രു​ന്നു. 31 ഗോ​ളു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ നേ​ടി​യ​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ആ​റു മ​ത്സ​ര​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി ജ​യി​ക്കു​ന്ന​ത്. സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ ചാ​ര്‍ജെ​ടു​ത്ത ശേ​ഷം ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 2-0ന് ​നേ​പ്പാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ക്ക് പു​റ​മെ യെ​മ​നും ഫി​ഫ റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം കൈ​വ​രി​ച്ചു. അ​വ​ര്‍ 148-ാം സ്ഥാ​ന​ത്ത് നി​ന്നും 123ലേ​ക്കെ​ത്തി. ഇ​ന്ത്യ​യു​ടെ ഈ ​മു​ന്നേ​റ്റം അ​വി​സ്​മ​രണീ​യ​മാ​ണെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ദേ​ശീ​യ ടീ​മി​നു മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ സം​ഘ​ട​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. ജൂ​ണ്‍ ഏ​ഴി​ന് ഇ​ന്ത്യ നാ​ട്ടി​ല്‍ ല​ബ​ന​നു​മാ​യി സൗ​ഹൃ​ദ​മ​ത്സ​രം ക​ളി​ക്കും. ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ജൂ​ണ്‍ 13ന് ​ഇ​ന്ത്യ കി​ര്‍ഗി​സ് റി​പ്പ​ബ്ലി​ക്കി​നെ​യും നേ​രി​ടും.

ഇന്ത്യയുടെ റാങ്കിംഗിലെ ഉയർച്ച

2015 മാ​ര്‍ച്ച് 173
2015 ഏ​പ്രി​ല്‍ 147
2015 മേ​യ് 147
2015 ജൂ​ണ്‍ 141
2015 ജൂ​ലൈ 156
2015 ഓ​ഗ​സ്റ്റ് 156
2015 സെ​പ്റ്റം​ബ​ര്‍ 155
2015 ഒ​ക്ടോ​ബ​ര്‍ 167
2015 ന​വം​ബ​ര്‍ 172
2015 ഡി​സം​ബ​ര്‍ 166
2016 ജ​നു​വ​രി 163
2016 ഫെ​ബ്രു​വ​രി 162
2016 മാ​ര്‍ച്ച് 160

2016 ഏ​പ്രി​ല്‍ 162
2016 മേ​യ് 162
2016 ജൂ​ണ്‍ 163
2016 ജൂ​ലൈ 152
2016 ഓ​ഗ​സ്റ്റ് 152
2016 സെ​പ്റ്റം​ബ​ര്‍ 148
2016 ഒ​ക്ടോ​ബ​ര്‍ 137
2016 ന​വം​ബ​ര്‍ 137
2016 ഡി​സം​ബ​ര്‍ 135
2017 ജ​നു​വ​രി 129
2017 ഫെ​ബ്രു​വ​രി 130
2017 മാ​ര്‍ച്ച് 101

Related posts