ഫ്രാൻസ് ഒന്നാമത്

സൂ​റി​ച്ച്: ഫി​ഫ​യു​ടെ പു​തി​യ റാ​ങ്കിം​ഗി​ല്‍ അ​ടി​മു​ടി മാ​റ്റം. പു​തി​യ റാ​ങ്കിം​ഗി​ല്‍ ദ​യ​നീ​യ പ​ത​ന​വു​മാ​യി അ​ര്‍ജ​ന്‍റീ​ന​യും ജ​ര്‍മ​നി​യും. ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ജ​ര്‍മ​നി പ​തി​നാ​ലു സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി പ​തി​ന​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു വീ​ണ​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന ആ​റു സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണ്. റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ലെ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് ഇ​രു ടീ​മു​ക​ളു​ടെ​യും റാ​ങ്കിം​ഗി​നെ ബാ​ധി​ച്ച​ത്.

ലോ​ക​ക​പ്പി​ല്‍ ജ​ര്‍മ​നി ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ പു​റ​ത്താ​യ​പ്പോ​ള്‍ ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി പ്രീ ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ അ​ര്‍ജ​ന്‍റീ​ന ഫ്രാ​ന്‍സി​നോ​ടു തോ​റ്റാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നും പു​റ​ത്താ​യ​ത്. ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ന്‍സ് ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന ലി​സ്റ്റി​ല്‍ ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബെ​ല്‍ജി​യം ര​ണ്ടാം സ്ഥാ​ന​ത്തും ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യ ബ്ര​സീ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ക്രൊ​യേ​ഷ്യ​യാ​ണ് ലോ​ക​ക​പ്പി​നു ശേ​ഷം റാ​ങ്കിം​ഗി​ല്‍ വ​ന്‍ കു​തി​പ്പു​ണ്ടാ​ക്കി​യ ടീം. ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ക്രൊ​യേ​ഷ്യ പ​തി​നാ​റു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി റാ​ങ്കിം​ഗി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ക​ളി​ച്ച സ്വീ​ഡ​നാ​ണ് വ​ലി​യ കു​തി​പ്പു​ണ്ടാ​ക്കി​യ മ​റ്റൊ​രു ടീം. ​ഒ​റ്റ​യ​ടി​ക്ക് പ​തി​നൊ​ന്നു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യ സ്വീ​ഡ​ന്‍ റാ​ങ്കിം​ഗി​ല്‍ ജ​ര്‍മ​നി​ക്കും മു​ക​ളി​ല്‍ പ​തി​മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഉ​റു​ഗ്വെ, ഇം​ഗ്ല​ണ്ട്, പോ​ര്‍ച്ചു​ഗ​ല്‍, സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്, സ്‌​പെ​യി​ന്‍, ഡെ​ന്മാ​ര്‍ക്ക് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ല്‍ പ​ത്തു വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ റ​ഷ്യ ഇ​രു​പ​ത്തി​യൊ​ന്നു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി നാ​ല്‍പ​ത്തി​യൊ​ന്‍പ​താം സ്ഥാ​ന​ത്താ​ണ് നി​ല്‍ക്കു​ന്ന​ത്.

ഇ​ന്ത്യ റാ​ങ്കിം​ഗി​ല്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി തൊ​ണ്ണൂ​റ്റി​യാ​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ല്‍ ഇ​ന്ത്യ​ക്ക് റാ​ങ്കിം​ഗി​ല്‍ ഇ​നി​യും ഉ​യ​ര്‍ന്ന നി​ല​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഏ​ഷ്യ​ന്‍ ടീ​മു​ക​ളു​ടെ ലോ​ക റാ​ങ്കിം​ഗി​ല്‍ നി​ല​വി​ല്‍ പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

ഇ​റാ​നാ​ണ് ഏ​ഷ്യ​യി​ല്‍ നി​ന്നും ഫി​ഫ റാ​ങ്കിം​ഗി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന ടീം. ​ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ടീം ​അ​ഞ്ചു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി മു​പ്പ​ത്തി​ര​ണ്ടാം റാ​ങ്കി​ലാ​ണ് ഇ​പ്പോ​ള്‍ നി​ല്‍ക്കു​ന്ന​ത്.

Related posts