മെ​ഴു​കു​തി​രി​യി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ ക​ത്തി​ന​ശി​ച്ചു; വാഷിംഗ്മെഷീനും  പുസ്തകങ്ങളും  നശിച്ചു;   30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം 

ചെ​ങ്ങ​ന്നൂ​ർ: മെ​ഴു​കു​തി​രി​യി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ക​ത്തി​ന​ശി​ച്ചു. പു​ലി​യൂ​ർ വെ​ട്ടി​ക്കാ​ട്ട് ബി​ജി​രാ​ജി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണ് സം​ഭ​വം. രാ​ത്രി വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഷിം​ഗ് മെ​ഷീ​ന് സ​മീ​പം മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വെ​ച്ചി​രു​ന്നു. വൈ​ദ്യു​തി വ​ന്ന​പ്പോ​ഴാ​ണ് മു​റി​ക്കു​ള​ളി​ൽ തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്.

ഉ​ട​ൻ​ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മു​റി​ക്കു​ള​ളി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മു​റി​ക്കു​ള​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​നും തു​ണി​ക​ളും പു​സ്ത​ക​ങ്ങ​ളും ഫ​യ​ലു​ക​ളും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു. 30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്.

Related posts