മ​ത്സ്യ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യ്ക്കാ​യി ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി:​ പരിശോധന ശക്തമായതോ ടെ ജില്ലയിലെത്തുന്നത് രാസപദാർഥ ങ്ങളില്ലാത്ത മത്‌സ്യങ്ങൾ

fishപാ​ല​ക്കാ​ട്: മ​ത്സ്യ​ത്തി​ന്‍​റെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് 2016–ൽ ​ന​ട​പ്പാ​ക്കി​യ ‘ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി’ യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി. ​അ​പ​ക​ട​ക​ര​മാ​യ​ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളി​ല്ലാ​ത്ത മ​ത്സ്യ​മാ​ണ് ജി​ല്ല​യി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ന്ന പരി​ശോ​ധ​ന​യി​ൽ​ തെ​ളി​ഞ്ഞ​താ​യി അ​സി.​ക​മ്മീ​ഷ​ണ​ർ ജോ​ർ​ജ്  വ​ർ​ഗീ​സ് അ​റി​യി​ച്ചു.

ചെ​ക്ക്പോ​സ്റ്റു​ക​ൾ,മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ,വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്നു മെ​ടു​ത്ത മ​ത്സ്യ​ത്തി​ന്റെ​യും ഐ​സി​ന്റെ​യും സാ​മ്പി​ളു​ക​ളാ​ണ്കാ​ക്ക​നാ​ട്റീ ​ജ​ന​ൽ​ അ​ന​ല​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച് ഗു​ണ​മേ​ന്മ​ഉ​റ​പ്പാ​ക്കി​യ​ത്.​വി​ല്പ​ന​ക്കാ​ർ,വി​ത​ര​ണ​ക്കാ​ർ,കു​ടും​ബ​ശ്രീ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ത്സ്യ​വി​പ​ണി ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.

ക​ഴി​ഞ്ഞ​ഒ​രു​വ​ർ​ഷം വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 803 സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.246 സ്‌​ഥാ​പ​ന​ങ്ങ​ൾ​ക്ക് ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ്ന​ൽ​കി.​വി​വി​ധ​സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 155 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ​കോ​ട​തി​ക​ളി​ലാ​യി അ​ഞ്ച് കേ​സു​ക​ളും ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ര​ണ്ട് കേ​സു​ക​ളും ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ചാ​യ​പ്പൊ​ടി, മാം​ഗോ​ഡ്രി​ങ്ക്,തു​വ​ര​പ​രി​പ്പ്,ചെ​റു​പ​യ​ർ​പ​രി​പ്പ്എ​ന്നി​വ​യി​ൽ​ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ക​ള​ർ​ചേ​ർ​ത്ത​തും​കു​ടി​വെ​ള്ള​ത്തി​ൽ (പാ​ക്കേ​ജ്ഡ് ഡ്രി​ങ്കി​ങ് വാ​ട്ട​ർ) ക്ലോ​റൈ​ഡി​ന്റെ അം​ശം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് കേ​സു​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.​ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ഗ​ണു​മേ​ന്മ​യി​ല്ലാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട്കേ​സു​ക​ളാ​ണ്ആ​ർ.​ഡി.​ഒ.​കോ​ട​തി​യി​ലു​ള്ള​ത്.

ഇ​ത​ര​സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യാ​ജ​വെ​ളി​ച്ചെ​ണ്ണ, വി​ഷ​മ​യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​ന് ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും,മാ​ർ​ക്ക​റ്റു​ക​ളി​ലും​പ​രി​ശോ​ധ​ന​തു​ട​രും.‘​മാം​ഗോ​സി​റ്റി’​യാ​യ​മു​ത​ല​മ​ട​യി​ൽ​രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​പ​യോ​ഗി​ച്ച്മാ​ങ്ങ​പ​ഴു​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​റ​പ്പാ​ക്കാ​നും​ക​ഴി​ഞ്ഞു.​

ഭ​ക്ഷ്യ​സു​ര​ക്ഷാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്ത കൊ​ടു​വാ​യൂ​ർ, മ​ല​മ്പു​ഴ,വ​ട​ക്ക​ഞ്ചേ​രി,വാ​ണി​യം​കു​ളം​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.​സു​ര​ക്ഷി​താ​ഹാ​രം ആ​രോ​ഗ്യ​ത്തി​നാ​ധാ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത 20 സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി​യ​താ​യും അ​സി.​ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts