രക്ഷിച്ചില്ലെങ്കില്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ ഞങ്ങള്‍ ഇവിടെ ജീവനോടെ ഉണ്ടാവൂ ! ആളുകളുടെ ചങ്കിടിപ്പ് കൂട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ചെങ്ങന്നൂരിലെ ഒരു കുടുംബം

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പല കെട്ടിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെടുത്താനായി വിവിധ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഊര്‍ജിത ശ്രമം നടത്തുമ്പോഴും കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തങ്ങളെ മന്ദീഭവിപ്പിക്കുകയാണ്. പ്രളയദുരിതം രൂക്ഷമായ ചെങ്ങന്നൂരില്‍ ജീവിതം വഴിമുട്ടിയ ഒരു കുടുംബം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ സഹായാഭ്യര്‍ഥന ആളുകളുടെ കണ്ണു നിറയ്ക്കുകയാണ്.

ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിയ്ക്കും ആറാട്ടുപുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവിക്ഷേത്രത്തിനു സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവനോടെയുണ്ടാവില്ലയെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറിത്തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു.

Related posts