പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്ക​ൽ; കൗ​മാ​ര​ക്കാ​രി​ൽ വ്യാപക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ്

breakfast പാ​ല​ക്കാ​ട്: പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ന്ന ശീ​ലം കൗ​മാ​ര പ്രാ​യ​ക്കാ​രി​ൽ വ്യാ​പ​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി ജി​ല്ലാ ആ​ർ.​സി.​എ​ച്ച്. ഓ​ഫി​സ​ർ ഡോ. ​ജ​യ​ന്തി.ഇ​തേ സ​മ​യം രാ​ത്രി അ​മി​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശീ​ലം ശ​രീ​ര​ത്തി​ൽ അ​നാ​വ​ശ്യ കൊ​ഴു​പ്പ് അ​ടി​ഞ്ഞു കൂ​ടാ​നും അ​തു​മൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ല​ക്കാ​ട് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സും കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച വ​നി​താ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ജ​യ​ശ്രീ. അ​നാ​രോ​ഗ്യ​ക​ര​മാ​യ ആ​ഹാ​ര ശീ​ല​ങ്ങ​ൾ മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പാ​ല​ക്കാ​ടു ജി​ല്ല​യു​ടെ 14 ബ്ലോ​ക്കു​ക​ളി​ലും ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.​കേ​ന്ദ്ര ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​ണ് ക്ലാ​സ്.

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ ശി​വാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം.​ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ, സാ​റാ ഉ​മ്മ, പാ​ല​ക്കാ​ട് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ർ എം.​സ്മി​തി, കോ​ട്ട​യം ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ർ സു​ധ എ​സ്. ന​മ്പൂ​തി​രി, ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്റ് പ്രൊ​ജ​ക്ട് ഓ​ഫി​സ​ർ അ​ന്ന ജോ​ബ്, സി. ​സാ​യി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ചാ​ര​ണ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട്, കോ​ട്ട​യം ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ചാ​ര​ണ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. എം.​സ്മി​തി, സു​ധ എ​സ്.​ന​മ്പൂ​തി​രി, സി.​സാ​യി​നാ​ഥ്, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Related posts