ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം

പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള​ള വ​ഴി​ക​ൾ. എ​ല്ലാ​വി​ധ പോ​ഷ​ക​ങ്ങ​ളും ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ആ​രോ​ഗ്യം ന​ല്കു​ന്ന​ത്്. അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, കാ​ൻ​സ​ർ തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് അ​വ സ​ഹാ​യ​കം. ഡി​പ്ര​ഷ​ൻ(​വി​ഷാ​ദ​രോ​ഗം) ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​ന​സു തെ​ളി​യു​ന്ന​തി​നും അ​തു ഗു​ണ​പ്ര​ദം.

* ഒ​രു നേ​രം പോ​ലും ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്ക​രു​ത്. ഒ​രു ത​വ​ണ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നാ​ൽ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു. അ​ടു​ത്ത ത​വ​ണ ഉൗ​ർ​ജ​വും കൊ​ഴു​പ്പും കൂ​ടു​ത​ലു​ള​ള ഭ​ക്ഷ​ണം ഏ​റെ ക​ഴി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു.

* നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കു​ക. ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, കു​റു​ക്കു​ക​ൾ, ബീ​ൻ​സ്, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. ഇ​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കും.

* മ​ത്തി, നെ​ത്തോ​ലി, അ​യ​ല പോ​ലെ​യു​ള​ള മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ക. ചി​ക്ക​ൻ പാ​കം ചെ​യ്യു​ന്ന​തി​നു മു​ന്പു പു​റ​മേ​യു​ള​ള തൊ​ലി നീ​ക്കു​ക. ഇ​തു കൊ​ഴു​പ്പും അ​ധി​ക ക​ലോ​റി​യും കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം. കാ​യി​കാ​ധ്വാ​ന​മു​ള​ള പ്ര​വ​ർ​ത്തി​ക​ളി​ലേ​ർ​പ്പെ​ടാ​ത്ത​വ​ർ​ക്കു കു​റ​വു ക​ലോ​റി ഉൗ​ർ​ജം മ​തി​യാ​കും.

* പാ​ൽ പാ​ട നീ​ക്കി ഉ​പ​യോ​ഗി​ക്കു​ക. പാ​ലു​ത്പ​ന്ന​ങ്ങ​ളി​ലെ കാ​ത്സ്യ​വും വി​റ്റാ​മി​ൻ ഡി​യും എ​ല്ലു​ക​ൾ ശ​ക്ത​മാ​ക്കും. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​റ്റാ​മി​ൻ ഡി ​സ​പ്ളി​മെ​ൻ​റു​ക​ൾ ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം.

* വി​റ്റാ​മി​ൻ ബി 12 ​അ​ട​ങ്ങി​യ ആ​ഹാ​രം(​മുട്ട, മീ​ൻ, തൈ​ര്, പാ​ൽ…)​ക​ഴി​ക്കു​ക. 50 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള​ള​വ​രി​ൽ മ​തി​യാ​യ തോ​തി​ൽ ബി 12 ​ആ​ഗി​ര​ണം ചെ​യ്യാ​നു​ള​ള ക​ഴി​വു കു​റ​യു​ന്നു. അ​തി​നാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​റ്റാ​മി​ൻ ബി 12 ​സ​പ്ളി​മെ​ൻ​റു​ക​ൾ ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം.

* കൂ​ടു​ത​ൽ ക​ലോ​റി ഉൗ​ർ​ജ​മ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കു​റ​ച്ചു മാ​ത്രം ക​ഴി​ക്കു​ക. കേ​ക്ക്, ചി​പ്സ് ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ള​വും ക​ഴി​ക്കു​ന്ന ത​വ​ണ​ക​ളും കു​റ​യ്ക്കു​ക.

* പ്ര​മേ​ഹം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, ബി​പി എ​ന്നി​വ​യ്ക്കു ചി​കി​ത്സ സ്വീ​ക​രി​ക്കു​ന്ന​വ​ർ ഭ​ക്ഷ​ണ​ക്കാ​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. മ​രു​ന്നു കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്ക​ണം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ മ​രു​ന്നു നി​ർ​ത്തു​ക​യോ അ​ള​വി​ൽ മാ​റ്റം വ​രു​ത്തു​ക​യോ അ​രു​ത്. സ്വ​യം ചി​കി​ത്സ അ​പ​ക​ടം.

Related posts