പിന്നിൽ തമിഴ്നാട് ലോബിയോ‍? വെജിറ്റേറിയൻ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നു; ചായ്ക്ക് 20, മസാലദേശ-65, ഊണിന് 110 എന്നിങ്ങനെയാണ് വില

FOOD-VEGITARIANകോ​ട്ട​യം: ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ചാ​യ​യ്ക്കു 15 രൂ​പ​യും കാ​പ്പി​ക്കു 20 രൂ​പ​യും മ​സാ​ല ദോ​ശ യ്ക്കു 60 രൂ​പ​യു​മാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്.  ന​ഗ​ര​ത്തി​ലെ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു ത​വ​ണ ക​യ​റി​യാ​ൽ മ​തി കു​ടും​ബ ബ​ഡ്ജ​റ്റ് മു​ഴു​വ​ൻ ത​ക​രാ​റി​ലാ​വും. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ തോ​ന്നുംപ​ടി വി​ല​ കൂ​ട്ടു​ക​യാ​ണ് ന​ഗ​ര​ത്തി​ലെ ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ. മ​റ്റ് ഹോ​ട്ട​ലു​ക​ൾ ചാ​യ​യ്ക്കും കാ​പ്പി​ക്കു​മൊ​ക്കെ 10 രൂ​പാ മു​ത​ൽ 12 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്പോ​ഴാ​ണ് വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ൾ 15ഉം  20​ഉം രൂ​പാ വ​രെ വാ​ങ്ങു​ന്ന​ത്.

അ​ടു​ത്തി​ടെ കാ​പ്പി​ക്ക് 15 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മു​ന്നി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് 20 രൂ​പ​യാ​ക്കി​യ​ത്. പ​ച്ച​ക്ക​റി വി​ല​യു​ടെ പേ​രി​ലാ​ണ് മ​സാ​ല ദോ​ശ​യ്ക്ക് കു​ത്ത​നെ വി​ല​കൂ​ട്ടി​യ​ത്. എ​ത്ര പ​ച്ച​ക്ക​റി​യു​ടെ വി​ല ​കൂ​ടി​യാ​ലും  മാ​വി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങും ഉ​ള്ളി​യും ചേ​ർ​ത്തു​ള്ള മ​സാ​ല ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ദോ​ശ​യ്ക്ക് എ​ങ്ങ​നെ 65 രൂ​പ​യാ​കു​മെ​ന്നാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ ചോ​ദ്യം. ഉൗ​ണി​ന് 90 രൂ​പ മു​ത​ൽ 110രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട് ലോ​ബി​ക്കെ​തി​രെ  ന​ട​പ​ടി വേ​ണം
കോ​ട്ട​യം: ത​മി​ഴ്നാ​ട് ഹോ​ട്ട​ൽ ലോ​ബി​യു​ടെ ഇ​ട​പെ​ട​ലാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഭ​ക്ഷ്യോ​പ​ദേ​ശ​ക വി​ജി​ല​ൻ​സ് സ​മി​തി അം​ഗം എ​ബി ഐ​പ്പ് പ​റ​ഞ്ഞു. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ന്‍റെ ഗു​ണം സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്നി​ല്ല.   സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ള നി​കു​തി അ​ട​ച്ച് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് സ​മാ​ന വി​ല​യാ​ണ് ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts