എഫ്‌സിഐക്കു 45,000 കോടി രൂപയുടെ വായ്പ

FOOD-Lന്യൂഡല്‍ഹി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സിഐ)ക്ക് നാഷണല്‍ സ്‌മോള്‍ സേവിംഗ്‌സ് ഫണ്ടി(എന്‍എസ് എസ്എഫ്)ല്‍നിന്നു 45000 കോടി രൂപയുടെ വായ്പ. സംസ്ഥാനങ്ങള്‍ക്കും ഈ ഫണ്ടില്‍നിന്നു വായ്പ നല്‍കുന്നത് ഉദാരമാക്കി. സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതി പിരിവിന്റെ 50 ശതമാനം കേരളത്തിനു വായ്പയായി ലഭിക്കും. മധ്യപ്രദേശിനും ഇതേ തോതില്‍ ലഭിക്കും. അരുണാചല്‍ പ്രദേശിനു 100 ശതമാനവും നല്‍കും. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത്ര വിഹിതം നല്‍കണമെന്ന വ്യവസ്ഥയില്ല.

കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം ഫുഡ് കോര്‍പറേഷനു കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കും. ഭക്ഷ്യ സബ്‌സിഡി ഇനത്തിലെ പ്രഥമ ചെലവിനായി ഈ വായ്പയുടെ പലിശയും ഗഡുവും കണക്കാക്കും.സംസ്ഥാനങ്ങള്‍ക്കു വായ്പ നല്‍കണമെന്ന വ്യവസ്ഥയില്‍ അയവുവരുത്തുന്നത് കൂടുതല്‍ തുക കേന്ദ്രത്തിനു വായ്പയെടുക്കാന്‍ അവസരമൊരുക്കും. അപ്പോള്‍ പൊതു കടമെടുപ്പ് കുറയും.

Related posts