ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പ് ച​രി​ത്രം  “പോ​ക്ക​റ്റി​ൽ’ സൂ​ക്ഷി​ച്ച് മൈ​ഷൂ​ക്ക്; നാടും നഗരവും ഇഷ്ടടീമുകളുടെ ഫ്ളക്സ് ഉയർത്തുമ്പോൾ  ലോക കപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സ്റ്റാമ്പ് ശേഖരിച്ച് വ്യത്യസ്തനായ മൈഷൂക്കിനെക്കുറിച്ച്….

ഇ​രി​ങ്ങാ​ല​ക്കു​ട: റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്‍റെ ക​ളി ആ​ര​വ​ങ്ങ​ളി​ൽ ലോ​കം മു​ഴു​കു​ന്പോ​ൾ ക​ഴി​ഞ്ഞ​കാ​ല ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ​യും ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ​യും പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യാ​ണ് ക​രു​പ്പ​ട​ന്ന സ്വ​ദേ​ശി​യാ​യ മൈ​ഷൂ​ക്ക്.

ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ട്ബോ​ൾ മേ​ള​ക​ളു​ടെ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത സ്റ്റാ​ന്പു​ക​ളു​ടെ വ​ൻ ശേ​ഖ​ര​ത്തി​ന്‍റെ മു​ത​ലാ​ളി​യാ​ണ് മൈ​ഷൂ​ക്ക്.

ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റു​മാ​നി​യ, ക്യൂ​ബ, വി​യ​റ്റ്നാം, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, റ​ഷ്യ, മൗ​റീ​ഷ്യ​സ്, കൊ​റി​യ, സ്പെ​യി​ൻ, ഹോ​ള​ണ്ട്, ഹം​ഗ​റി, മം​ഗോ​ളി​യ, നേ​പ്പാ​ൾ, ജ​ർ​മ​നി, ഈ​ജി​പ്ത്, ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, ഫ്രാ​ൻ​സ് തു​ട​ങ്ങി 27 രാ​ഷ്ട്ര​ങ്ങ​ളു​ടെ സ്റ്റാ​ന്പു​ക​ൾ മൈ​ഷൂ​ക്ക് ക​രൂ​പ്പ​ട​ന്ന​യു​ടെ സ്റ്റാ​ന്പ് ശേ​ഖ​ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​തി​മി​ർ​പ്പി​ൽ നാ​ടും ന​ഗ​ര​വും ഇ​ഷ്ട ടീ​മു​ക​ളു​ടെ ദേ​ശീ​യ​പ​താ​ക​യും ഇ​ഷ്ട താ​ര​ങ്ങ​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ഉ​യ​രു​ന്പോ​ഴും ജേ​ഴ്സി​യ​ണി​ഞ്ഞ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​യി​ക മ​ത്സ​രാ​വേ​ശ​ത്തോ​ടെ കൊ​ന്പു​ക്കോ​ർ​ക്കു​ന്പോ​ൾ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും സ്റ്റാ​ന്പ് ശേ​ഖ​രി​ക്ക​ലാ​ണ് മൈ​ഷൂ​ക്കി​ന്‍റെ ഹോ​ബി. റ​ഷ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് സ്റ്റാ​ന്പ് ക്ല​ബ് അം​ഗ​ത്വ​വും ജി​ല്ലാ ഫി​ലാ​റ്റ്‌​ലി ക്ല​ബ് അം​ഗ​വും ജി​ല്ലാ ഫി​ലാ​റ്റ്‌​ലി ബ്യൂ​റോ അം​ഗ​വു​മാ​ണി​ദ്ദേ​ഹം.

40 വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ വി​വി​ധ രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 60,000 ത്തി​ലേ​റെ വൈ​വി​ധ്യ സ്റ്റാ​ന്പു​ക​ൾ, ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത ഖു​ർ​ആ​ൻ, പു​രാ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ​യും ശേ​ഖ​ര​മു​ണ്ട്.

138 രാ​ഷ്ട്ര​ങ്ങ​ളു​ടെ സ്റ്റാ​ന്പ്, 128 രാ​ഷ്ട്ര​ങ്ങ​ളു​ടെ നാ​ണ​യം, 146 രാ​ഷ്ട്ര​ങ്ങ​ളു​ടെ പേ​പ്പ​ർ ക​റ​ൻ​സി എ​ന്നി​വ​യു​ടെ​യും ശേ​ഖ​രം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ലു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റു​തും ഏ​റ്റ​വും വ​ലു​തു​മാ​യ ക​റ​ൻ​സി​യും മൈ​ഷൂ​ക്ക് ക​രൂ​പ്പ​ട​ന്ന​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

Related posts