ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ഫോ​ർ​ഡ് കാ​ർ; കൈ​ര​ളി ഫോ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വി​നു​വേ​ണ്ടി ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ന​നാ​ണു കാ​ർ സ​മ​ർ​പ്പി​ച്ച​ത്.​

ford-carഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ഫോ​ർ​ഡ് ഇ​ക്കോ സ്പോ​ട്ട് കാ​ർ സ​മ​ർ​പ്പി​ച്ചു. ഫോ​ർ​ഡ് ഡീ​ല​ർ കൈ​ര​ളി ഫോ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വി​നു​വേ​ണ്ടി ഇ​ൻ​ഡ​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ന​നാ​ണു കാ​ർ സ​മ​ർ​പ്പി​ച്ച​ത്.​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ​വ​ച്ച് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പും ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി. ശ​ശീ​ധ​ര​നും ചേ​ർ​ന്നു താ​ക്കോ​ൽ എ​റ്റു​വാ​ങ്ങി.

ഫോ​ർ​ഡ് ഇ​ന്ത്യ ക​സ്റ്റ​മ​ർ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ഭു, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഉ​മേ​ഷ് മോ​ഹ​ന​ൻ, അ​നീ​ഷ് മോ​ഹ​ന​ൻ, ഇ​ൻ​ഡ​ൽ ഓ​ട്ടോ​മോ​ട്ടീ​വ് സി​ഇ​ഒ ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, കെ. ​കു​ഞ്ഞു​ണ്ണി, എ. ​സു​രേ​ശ​ൻ, സി. ​അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts