ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന് ഫോ​ക്‌​സ് വാ​ഗ​ൺ‍ സ്‌​പോ​ണ്‍സ​റാ​കും

wagonബ​ര്‍ലി​ന്‍: ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍സ​ര്‍മാ​ര്‍ ഇ​നി വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ഫോ​ക്‌​സ്‌വാ​ഗ​ൺ‍. ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​യ ബെ​ന്‍സി​നെ മ​റി​ക​ട​ന്നാ​ണ് ഫോ​ക്‌​സ്‌വാ​ഗ​ൺ‍ ഈ ​അ​വ​കാ​ശം നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2019 മു​ത​ല്‍ 2024 വ​രെ​യാ​ണ് പു​തി​യ ക​രാ​ര്‍ കാ​ലാ​വ​ധി. 2019 വ​രെ​യാ​ണ് ബെ​ന്‍സി​ന്‍റെ ക​രാ​ര്‍.

മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട പ്ര​തി​ച്ഛാ​യ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫോ​ക്‌​സ്‌വാ​ഗ​ൺ‍ ഇ​പ്പോ​ള്‍ സ്‌​പോ​ണ്‍സ​ര്‍ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​രാ​ര്‍ തു​ക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബെ​ന്‍സ് നി​ര്‍മാ​താ​ക്ക​ളാ​യ ഡെ​യിം​ല​ര്‍ ന​ല്‍കി​യി​രു​ന്ന​തി​നെ​ക്കാ​ള്‍ മൂ​ന്നു കോ​ടി യൂ​റോ അ​ധി​ക​മാ​ണ് ക​മ്പ​നി ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നു പ്ര​തി​വ​ര്‍ഷം ന​ല്‍കു​ക എ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍ട്ട്.

ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ളി​നു കൂ​ടു​ത​ല്‍ പ്ര​ചാ​രം ന​ല്‍കാ​ന്‍ ആ​ഗോ​ള സാ​ന്നി​ധ്യ​മു​ള്ള ഫോ​ക്‌​സ്‌വാ​ഗ​ണു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (ഡി​എ​ഫ്ബി) പ്ര​സി​ഡ​ന്‍റ് റെ​യ്‌​നാ​ര്‍ഡ് ഗ്രി​ന്‍ഡ​ല്‍ പ​റ​ഞ്ഞ​ത്. ഡി​എ​ഫ്ബി​ക്ക് 25,000 ഫു​ട്‌​ബോ​ള്‍ ക്ലബ്ബു​ക​ളും 70 ല​ക്ഷം അം​ഗ​ങ്ങ​ളു​മു​ണ്ട്.
നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് കപ്പ് ജേ​താ​ക്ക​ളു​മാ​യ ജ​ര്‍മ​നി റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​താ​ണ്.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

Related posts