മണ്ടൻ കളക്ടർ കൊല്ലത്ത് ..! ജില്ലയിലെ വികസനങ്ങൾക്ക് എതിരായി മണ്ടൻ പരിഷ്കാരങ്ങൾ നടത്തുന്നയാണ് കൊല്ലത്തെ കളക്ടറെന്ന് കെ ബി ഗണേഷ് കുമാർ

GANESHപത്തനാപുരം: ജില്ലാ കളക്ടറുടെ പ്രവർത്തനങ്ങൾ വികസനപ്രവർത്തനങ്ങൾക്ക് എതിരാണെന്നും കളക്ടർ മണ്ടൻ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയാണെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. പിറവന്തൂർ ഗവ.മോഡൽ യുപി സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളവിതരണത്തിന്‍റെ ഫയലുകളിൽ പോലും ഒപ്പ് വയ്ക്കാൻ കളക്ടർ തയ്യാറല്ല. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞിട്ടുപോലും കുടിവെള്ള വിതരണത്തിനാവശ്യമായ നിർദേശങ്ങൾ തഹസിൽദാർമാർക്ക് കളക്ടർ നൽകുന്നില്ല. കഴിഞ്ഞ പത്തിന് ഫയലുകളിൽ തീർപ്പ് കൽപ്പിക്കണമെന്ന് സർക്കാർ നിർദേശം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാൻ കളക്ടർ തയ്യാറല്ല. ജില്ലയിൽ ഈ കളക്ടർ സർവീസിൽ ഉള്ളപ്പോൾ ഒരു വികസനവും എത്തില്ല.

ഇതിനെ തുടർന്ന് താൻ സ്പീക്കർക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ പൊതു വിദ്യാഭ്യാസത്തിന്‍റെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.പിടിഎ പ്രസിഡന്‍റ് പി.അജികുമാർ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചനീയർ കെ.എ.ജയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ജില്ലാ പഞ്ചായത്തംഗം എസ്. വേണുഗോപാൽ, പി.എസ് ശശികല, ഹെഡ്മാസ്റ്റർ എം.അരവിന്ദാക്ഷൻ, അജിതാ ഗിരീഷ്, ലതാ സോമരാജൻ, എസ്.ചിത്രജ, പിറവന്തൂർ സോമരാജൻ, കെ വാസുദേവൻ, കറവൂർ സുരേഷ്, എൽ.രാജേന്ദ്രൻ, വി.ഐ സാംകുട്ടി, വി.സുഷമ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പിറവന്തൂർ ജംഗ്ഷനിൽ വർണാഭമായ ഘോഷയാത്രയും നടന്നു

Related posts