അച്ഛനും മോളും അടിപൊളി! സൗരവ് ഗാംഗുലിയുടെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ ഡോണ ഗാംഗുലി പറയുന്നതിങ്ങനെ

Sourav Ganguly’s bond with daughter Sana is magical. See Picsസെലിബ്രിറ്റികളുടെ വിശേഷങ്ങളറിയാനും അവരുടെ കുടുംബാംഗങ്ങളെ കാണാനും ആരാധകര്‍ക്കെന്നും പ്രിയമാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍, എന്തിനേറെ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യവരെ ഇപ്പോള്‍ പോപ്പുലറായിക്കഴിഞ്ഞു. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി. ഒരു ജൂവലറി ബ്രാന്‍ഡിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി 16 കാരിയായ സന തയാറെടുക്കുമ്പോഴാണ് അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ സനയുടെ അമ്മ ഡോണ ഗാംഗുലി പങ്കുവെച്ചത്.

Sourav Ganguly’s bond with daughter Sana is magical. See Pics3

സ്വര്‍ണ്ണക്കരയുള്ള പിങ്ക് സാരിയില്‍ അതിസുന്ദരിയായ സനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത നര്‍ത്തകികൂടിയായ അമ്മ ഡോണ പറയുന്നതിങ്ങനെ. കുഞ്ഞു സനയുടെ ആദ്യത്തെ ഫൊട്ടോഷൂട്ട് അവളുടെ അച്ഛനൊപ്പം. ഡോണ ഏറെ അഭിമാനത്തോടെയാണ് മകളുടെ ഫൊട്ടോഷൂട്ടിനെടുത്ത ചത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഡോണ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഗാംഗുലിയും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാ കൗമാരക്കാരെയും പോലെ രസകരമായ ചിത്രങ്ങള്‍ സനയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് സനയ്ക്ക് ഏറെയിഷ്ടം. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Sourav Ganguly’s bond with daughter Sana is magical. See Pics1

 

Related posts