കാസര്‍ഗോട്ട് എങ്ങനെ പെട്ടെന്ന് ‘ഗാസാ സ്ട്രീറ്റ്’ പൊട്ടിമുളച്ചു; ഐഎസിലേക്കു പോയവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്തിന്റ പേര് ‘ഗാസാ സ്ട്രീറ്റ് ‘എന്നാക്കിയതിന്റെ പൊരുള്‍ തേടി എന്‍ഐഎ…

GASA-600കാസര്‍ഗോഡ്: പലസ്തീന്‍ നഗരമായ ഗാസ എന്നും തര്‍ക്കങ്ങളുടെ മുനമ്പായാണ് അറിയപ്പെട്ടിരുന്നത്. അശാന്തിയുടെ പ്രതീകമായാണ് ഗാസയെ പലപ്പോഴും പരാമര്‍ശിക്കുന്നത്. എന്നാല്‍ കേരളത്തിലും ഒരു ഗാസയുണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയാണ് ഇപ്പോള്‍ ഗാസത്തെരുവായി മാറിയിരിക്കുന്നത്. സ്ഥലനാമത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്ലാമിക പോരാട്ടങ്ങളുടെ സംഘര്‍ഷങ്ങളുടെ പ്രതീകമായ ഗാസയില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇന്നും അനസ്യൂതം തുടരുകയാണ്.ഹമാസിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം. ഇസ്ലാമിക തീവ്രവാദികളുടെ പോരാട്ട ചരിത്രം ഇവിടെ തുടങ്ങുന്നവെന്ന തരത്തിലാണ് ഗാസയെ അവതരിപ്പിക്കാറ്. ജിഹാദിനായുള്ള പോരാട്ടം മുസ്ലീമുകളില്‍ ആവേശം പടര്‍ത്താനുപയോഗിക്കുന്ന സ്ഥലപ്പേരാണ് ഗാസ.

ഈ അവസരത്തിലാണ് കേരളത്തിലെ ഗാസയും പ്രസക്തമാകുന്നത്. കേരളത്തില്‍ നിന്ന് ഐഎസിലേക്കു ചേരാന്‍ പോയ യുവാക്കളിലധികവും തുരുത്തിയ്ക്കു സമീപമുള്ള പടന്നയില്‍ നിന്നുള്ളവരാണ്. യുവാക്കളെ ഭീകരസംഘടനയിലേക്ക്  ആകര്‍ഷിച്ചവര്‍ക്ക്  ഈ മേഖലയില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്നു സംശയമുണര്‍ത്തുന്നതാണ് ഈ പേരുമാറ്റം. തുരുത്തി ജുമാ മസ്ജിദിലേക്കുള്ള വഴിയ്ക്കാണ ്ഗാസാ തെരുവ് എന്നു പേരിട്ടിരിക്കുന്നത്. ഈ പേരുമാറ്റത്തിനു പിന്നില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ട്.

റോഡിന്റെ നാമകരണം നടത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറാണ്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെ പരിധിയിലുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് മറ്റൊരാളാണെന്നും താനതില്‍ അവസാന നിമിഷം പെട്ടതാണെന്നും ബഷീര്‍ ന്യായീകരിക്കുന്നു. തെരുവ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത് മുന്‍സിപ്പാലിറ്റിയുടെ ഫണ്ടുപയോഗിച്ചാണ്. എന്നാല്‍, ഈ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് അധികൃതര്‍ പറയുന്നു. ഇങ്ങനെയൊരു റോഡുള്ളതായി തനിക്കറിയില്ലെന്ന് മുന്‍സിപ്പല്‍ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. എന്നാല്‍ സംഭവം മനപ്പൂര്‍വമാണെന്നും മറ്റും പലയിടങ്ങളിലും ഇങ്ങനെ പേരുമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.

ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്നും നാട് വിട്ടത് 21 പേരാണ്. ഇത് അന്വേഷിച്ച എഐഎ സംഘം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവര്‍ തോറബോറ മലനിരയിലാണുള്ളത്. മലയാളി മതപണ്ഡിതരും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് പേരുമാറ്റം സംഭവിക്കുന്നത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആയി എട്ട് പേരാണ് പിടിയിലായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നടത്തിയ റെയ്ഡില്‍ ആറ് പേരും കൊയമ്പത്തൂരില്‍ നിന്ന് രണ്ട് പേരും പിടിയിലായി. ഇപ്പോഴത്തെ പേരുമാറ്റവും വിശദമായി അന്വേഷിക്കാനാണ് എന്‍ഐഎയുടെ തീരുമാനം.

Related posts