ജി​ഡി​പി: ഇ​ന്ത്യ ഏ​ഴാ​മ​ത്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​ഴാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്ഘ​ട​ന. 2017-ൽ 2.65 ​ല​ക്ഷം കോ​ടി ഡോ​ള​ർ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം)​യോ​ടു​കൂ​ടി​യാ​ണ് ഇ​ന്ത്യ ഏ​ഴാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​തെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) പ​റ​യു​ന്നു. 2018 ലും ​ഇ​ന്ത്യ ഏ​ഴാം സ്ഥാ​നം നി​ല​നി​ർ​ത്തും.

ഫ്രാ​ൻ​സി​നെ പി​ന്ത​ള്ളി 2017 ൽ ​ഇ​ന്ത്യ ആ​റാം സ്ഥാ​ന​ത്താ​യെ​ന്ന് ചി​ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ഐ​എം​എ​ഫി​ന്‍റെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച വേ​ൾ​ഡ് ഇ​ക്കണോ​മി​ക് ഔ​ട്‌ലുക്ക് അ​ങ്ങ​നെ പ​റ​യു​ന്നി​ല്ല.

2017-ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി 2.65 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ്. ആ ​സ​മ​യ​ത്ത് ഫ്രാ​ൻ​സി​ന്‍റേ​ത് 2.87 ല​ക്ഷം കോ​ടി ഡോ​ള​ർ വ​രും. ഇ​ന്ത്യ​യു​ടേ​തി​ലും കൂ​ടു​ത​ൽ. 2018-ൽ ​ഇ​ന്ത്യ​ൻ ജി​ഡി​പി 2.85 ല​ക്ഷം കോ​ടി ഡോ​ള​റി​ൽ എ​ത്തു​ന്പോ​ൾ ഫ്രാ​ൻ​സ് 2.93 ല​ക്ഷം കോ​ടി ഡോ​ള​റു​മാ​യി മു​ന്നി​ലാ​കും. എ​ന്നാ​ൽ 2019 ൽ ​ഇ​ന്ത്യ ഫ്രാ​ൻ​സി​നെ​യും ബ്രി​ട്ട​നെ​യും മ​റി​ക​ട​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ ക്രയശേഷി തു​ല്യ​ത (പി​പി​പി – ഔ​ദ്യോ​ഗി​ക വി​നി​മ​യ​നി​ര​ക്കി​നു പ​ക​രം ഓ​രോ ക​റ​ൻ​സി​കൊ​ണ്ടും വാ​ങ്ങാ​വു​ന്ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ തോ​ത് താ​ര​ത​മ്യം ചെ​യ്യു​ന്ന പ​ർ​ച്ചേ​സിം​ഗ് പ​വ​ർ പാ​രി​റ്റി രീ​തി) നോ​ക്കി​യാ​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്ഘ​ട​ന​യാ​ണ്. ആ ​രീ​തി​യി​ൽ ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ചൈ​ന​യു​ടെ 2018-ലെ ​ജി​ഡി​പി പ്ര​സ്തു​ത രീ​തി​യി​ൽ 25.24 ല​ക്ഷം കോ​ടി ഡോ​ള​റി​നു തു​ല്യ​മാ​ണ്. അ​മേ​രി​ക്ക​യു​ടേ​ത് 20.24 ല​ക്ഷം കോ​ടി ഡോ​ള​റും ഇ​ന്ത്യ​യു​ടേ​ത് 10.39 ല​ക്ഷം കോ​ടി ഡോ​ള​റു​മാ​യി​രി​ക്കും.

Related posts