നടി ഗീത മുങ്ങിമരിച്ചതായി വാര്‍ത്ത പരന്നു, മൊബൈല്‍ ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ ട്രങ്ക് കോള്‍ വിളിച്ചായിരുന്നു വീട്ടുകാര്‍ സത്യാവസ്ഥ അറിഞ്ഞത്, നടി ഗീത ആ ദിവസങ്ങളെപ്പറ്റി പറയുന്നു

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഗീത. മലയാളത്തിന്റെ പ്രിയ നടി ഗീതയെ ആരും പെട്ടെന്നൊന്നും മറക്കുകയുമില്ല. കാരണം അത്രയ്ക്ക് ഗംഭീരമായ റോളുകളാണ് ഗീത അഭിനയിച്ച് ഫലിപ്പിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മാറിമാറി അഭിനയിച്ചുകൊണ്ടിരുന്ന ഗീത സിനിമയില്‍ നിന്നും ഏറെ കാലം മാറി നിന്നെങ്കിലും മലയാളത്തിലേയ്ക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. എങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുശേഷം വീണ്ടും അപ്രത്യക്ഷയായി. മലയാളത്തില്‍ അവസാനമായി ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷത്തില്‍ സലാല മൊബൈല്‍സ് എന്ന സിനിമയിലാണ് ഗീത അഭിനയിച്ചത്. ഒപ്പം കന്നഡ, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷാ ചിത്രങ്ങളിലും ഗീത അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് അടുത്തിടെ ഗീത മനസുതുറക്കുകയുണ്ടായി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

1997 ല്‍ അഭിനയ ജീവിതം ഉപേക്ഷിച്ചെങ്കിലും ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇഷ്ടപ്പെട്ട വേഷം കിട്ടാത്തത് കൊണ്ടായിരുന്നു സിനിമയിലേക്ക് മടങ്ങി വരാതിരുന്നത്. ഒരു കാലത്തിനുശേഷം സിനിമയിലേക്ക് നായികമാരുടെ വലിയൊരു കൂട്ടമായിരുന്നു വന്നു കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പഴയകാല നടിമാര്‍ അമ്മമാരുടെ റോളിലേയ്ക്ക് മാറേണ്ട അവസ്ഥയുണ്ടായി. ഗീത പറയുന്നു. തന്നെ തേടി നല്ല വേഷങ്ങളൊന്നും വരാതിരുന്നതാണ് സിനിമയില്‍ സജീവമായി തുടരുന്നതിന് വെല്ലുവിളിയായി മാറിയതെന്നാണ് ഗീത പറയുന്നത്. അഭിനയ സാധ്യതയുള്ള വേഷങ്ങളോ മനസിന് തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ ഒരു കാലത്തിനുശേഷം കിട്ടാതായി. അതിനാല്‍ മോശം വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസിലുള്ള നല്ല ഓര്‍മ്മകള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതിയതായും ഗീത പറയുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണെന്നാണ് ഗീത പറയുന്നത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികമാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ല. അന്നൊക്കെ കൃത്യ സമയത്ത് ജോലി ചെയ്ത് പോവുന്നതായിരുന്നു നായകന്മാരുടെ പതിവ്. അതിനാലാണ് അവരുമായി അടുത്ത സൗഹൃദങ്ങളൊന്നും ഇല്ലാതിരുന്നത്. വൈശാലി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്ന അപകടത്തില്‍ താന്‍ മരിച്ചു പോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി നടി ഗീത അപകടത്തില്‍ മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മൊബൈല്‍ ഫോണില്ലാതിരുന്ന കാലമായിരുന്നതിനാല്‍ വീട്ടുകാരും ബന്ധുക്കളും ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് തന്നെ വിളിച്ചിരുന്നതെന്നും ഗീത പറയുന്നു.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS