പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പിരിവ്; കാലാവധി കഴിഞ്ഞിട്ടും നടത്തുന്ന പിരിവ് പദ്ധതി പൂർത്തീകരിക്കാനല്ലെന്ന് പി സി ജോർജ്ജ്

കോട്ടയം: പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പി​രി​വെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ​ക്ഷം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ൻ. ട്രെ​യി​ൻ കി​ട്ടാ​ത്ത​തി​നാ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ലാ​യി​രു​ന്നു മ​ട​ക്കം.

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി. ത​ന്‍റെ വാ​ഹ​നം എ​ത്തി അ​ൽ​പ നേ​രം ക​ഴി​ഞ്ഞി​ട്ടും ഗേ​റ്റ് തു​റ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. കു​റ​ച്ചു നേ​രം ക​ഴി​ഞ്ഞ് താ​നി​റ​ങ്ങി ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ച്ചി​ട്ടും ആ​രും ഗൗ​നി​ച്ചി​ല്ല. ഇ​തോ​ടെ പി​ന്നാ​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രും പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വ​ച്ച് ത​നി​ക്കു പി​ന്തു​ണ ന​ല്കി​യ​തോ​ടെ​യാ​ണ് ഗേ​റ്റും മ​റ്റും വ​ലി​ച്ചു​പൊ​ളി​ക്കാ​നി​ട​യാ​ക്കി​യ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പി​രി​വ് തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി​യ​ല്ല ഇ​പ്പോ​ഴ​ത്തെ പി​രി​വെ​ന്നും പി.​സി.​ജോ​ർ​ജ് ആ​രോ​പി​ച്ചു.

Related posts