മരണശേഷം ആത്മാവ് ശരീരത്തെ വിട്ടകലുന്നു! മരിച്ചു കിടക്കുന്ന യുവതിയുടെ ശരീരത്തില്‍ നിന്ന് വെളുത്ത രൂപം പറന്നുയരുന്നു! വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കൃത്യമായി ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തന്നെ ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്യുന്നു. ഇപ്പോള്‍, ചൈനയില്‍ നിന്നുള്ള ഈ വീഡിയോ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയാണ്. ചൈനയിലെ ഏതോ മോര്‍ച്ചറിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബെഡില്‍ കിടക്കുന്ന വെള്ളത്തുണി പുതപ്പിച്ച യുവതിയുടെ മൃതദേഹത്തില്‍നിന്ന് പുകപോലെ എന്തോ ഒന്ന് പറന്നുപോകുന്നു. മഞ്ഞുപോലെയുള്ള ഒരു രൂപം. സിനിമകളിലൊക്കെ കണ്ടിട്ടുള്ള ആത്മാവിനോട് സാമ്യമുണ്ട് ഈ രൂപത്തിന്.

2014ല്‍ പകര്‍ത്തിയെന്നു കരുതുന്ന ഈ ദൃശ്യം കഴിഞ്ഞദിവസമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയായത്. മരണാനന്തര ജീവിതവും ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചകളും വീണ്ടും സൈബര്‍ ലോകത്ത് സജീവമാകാന്‍ ഈ ദൃശ്യങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. വീഡിയോ കണ്ടുനോക്കൂ….

Related posts