ഇങ്ങനെയും ചിലര്‍ ! കൊടും മഴയത്ത് യാചകന് കുട ചൂടിയ പെണ്‍കുട്ടി ആര് ; സോഷ്യല്‍ മീഡിയില്‍ വൈറലാകുന്ന വീഡിയോ കാണാം…

വളാഞ്ചേരി: യാചകരെ പുച്ഛത്തോടെ നോക്കുന്നവരാണ് സമൂഹത്തിലുള്ള പലരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു യാചകനോട് പെണ്‍കുട്ടി കാണിച്ച കരുണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. വളാഞ്ചേരിയില്‍ പെരുമഴയത്ത് തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന യാചകനെ കുടചൂടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

അയാള്‍ കുളിച്ചിരുന്നോ, അയാള്‍ക്ക് വൃത്തിയുണ്ടോ എന്നോന്നും അവള്‍ അപ്പോള്‍ നോക്കിയില്ല. അതും തന്നെപോലെ ഒരു മനുഷ്യനാണ് എന്ന് മാത്രമേ ആ യുവതിക്ക് ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ… യാചകന്റെ നിസഹായാവസ്ഥ കണ്ട യുവതി അയാളെ മഴ നനയാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വളാഞ്ചേരി സ്വദേശിയായ സയിദ് നസീം ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ആരാണ് ആ പെണ്‍കുട്ടി എന്ന അന്വേഷണത്തിലാണ് ആ സോഷ്യല്‍ മീഡിയ.

Related posts