ഇ​ന്ത്യ​ക്കാ​രു​ടെ ഗു​ഡ്മോ​ർ​ണിം​ഗ് ജ്വ​ര​ത്തി​നു ഗൂഗിൾ മരുന്നു തരും

ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ ഫോ​​​​ണു​​​​ക​​​​ൾ ഇൻസ്റ്റന്‌റ് മെസേജിംഗ് ആപ്പുകളിലെ ശു​​​​ഭ​​​​ദി​​​​നാം​​​​ശ​​​​ക​​​​ൾ​​കൊ​​​​ണ്ട് നി​​​​റ​​​​ഞ്ഞ് മെ​​​​മ്മ​​​​റി അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാകു​​​​ന്ന​​​​തി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​വു​​​​മാ​​​​യി ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ൾ. “ഫയൽസ് ഗോ ​​​​ആ​​​​പ്’ അ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ അ​​​​നാ​​​​വ​​​​ശ്യ ഫ‌യലുകൾ ഫോ​​​​ണി​​​​ൽ​​​​നി​​​​ന്ന് എ​​​​ളു​​​​പ്പം നീ​​​​ക്കം ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണ് ഗൂ​​​​ഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ ഗു​​​​ഡ്മോ​​ർ​​​​ണിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ശം​​​​സ​​​​ക​​​​ൾ വാട്സ്ആപ് പോലുള്ള ആപ്പുകളിലൂടെ അയയ്ക്കുന്ന പ്ര​​​​വ​​​​ണ​​​​ത ഇ​​​​ന്ത്യക്കാ​​​​രി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വി​​​​ടു​​​​ള്ള​​​​വ​​​​രു​​​​ടെ ഫോ​​​​ണ്‍ മെ​​​​മ്മ​​​​റി വേ​​​​ഗം തീ​​​​രു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ധ്യ​​​​മം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. പു​​​​തു​​​​താ​​​​യി ഇ​​​​ന്‍റ​​​​ർ​​നെ​​​​റ്റ് ലോ​​​​ക​​​​ത്തേ​​​​ക്ക് എ​​​​ത്തു​​​​ന്ന​ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ‌ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ൽ മെ​​​മ്മ​​​റി തീ​​​രു​​​ന്ന​​​തി​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മൊ​​​​രു​​​​ക്കാ​​​​ൻ ഗൂ​​​​ഗി​​​​ൾ, ത​​​​ങ്ങ​​​​ളു​​​​ടെ ഫയല്‌സ് ഗോ ​​​​ആ​​​​പ് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഫോ​​​​ണ്‍ മെ​​​​മ്മ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ, ചി​​​​ത്ര​​​​ങ്ങ​​​​ൾ, ആ​​​​പ്പു​​​​ക​​​​ൾ, വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​ൻ സ്മാ​​ർ​​ട്ട്ഫോ​​ൺ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ഫയൽസ് ഗോ​​ ​​ആ​​​​പ് സ​​ഹാ​​യി​​ക്കും. ഫയൽസ് ഗോ ​​​​ആ​​​​പ്പി​​​​ന്‍റെ ഗു​​​​ണം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് ഇ​​​​തി​​​​നോ​​​​ട​​​​കം​​ത​​​​ന്നെ ഒ​​​​രു കോ​​​​ടി​​​​യി​​​​ലേ​​​​റെ​​പ്പേ​​ർ ​ആ​​പ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തു​​​​വെ​​​​ന്നും ഗൂ​​​​ഗി​​​​ൾ ആ​​​​റി​​​​യി​​​​ച്ചു.

Related posts