ഇനി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം മററുള്ളവര്‍ക്കുമറിയാം! ഗൂഗിള്‍ മാപ്പ്‌സില്‍ പുതിയ ഫീച്ചറുകളെത്തി; സൗകര്യങ്ങളും ഉപയോഗങ്ങളും എന്തൊക്കെയെന്നറിയാം

download-800x391ഗൂഗിള്‍ മാപ്സിലെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ വരുന്ന ആഴ്ചയോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതിലൂടെ നിങ്ങള്‍ എവിടെയാണെന്നും എവിടെ പോകുകയാണെന്നും ഒക്കെയുള്ള കാര്യങ്ങള്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മറ്റും വളരെ വേഗത്തില്‍ അറിയിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ മാപ്‌സ് പ്രൊഡക്ട് മാനേജര്‍ സാകേത് ഗുപ്ത പറഞ്ഞു. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തത്സമയ ലോക്കേഷന്‍ ഷെയറിംഗ് ഫീച്ചറാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പുതിയ അപ്പ്‌ഡേറ്റ്് ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ തത്സമയം ആരോടും പങ്കുവയ്ക്കാന്‍ കഴിയും. ആരോടാണോ പങ്കുവയ്ക്കുന്നത് അവര്‍ക്ക് നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ മൊബൈല്‍ വെബ്, ഡെസ്‌ക്ടോപ്പ് മുതലായവയിലൂടെ തത്സമയം കാണാനും സാധിക്കും. ഗൂഗിള്‍ മാപ്‌സിന്റെ സൈഡ് മെന്യൂവില്‍ നിന്നോ, മാപ്‌സിന്റെ മുകളില്‍ വലതുവശത്തെ നീല ഡോട്ടുകളില്‍ ടാപ് ചെയ്‌തോ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനോടൊപ്പം അത് ആര്‍ക്കൊക്കെ ഷെയര്‍ ചെയ്യണമെന്നും എത്ര നേരത്തേക്ക് ഷെയര്‍ ചെയ്യണമെന്നും യൂസര്‍മാര്‍ക്ക് തീരുമാനിക്കാം.

യൂസര്‍ക്ക് ഗൂഗിള്‍ കോണ്ടാക്ട്‌സുമായി ലൊക്കേഷന്‍ തത്സമയം പങ്കുവയ്ക്കാന്‍ കഴിയും. ഇനി അത് വേണ്ട, സുഹൃത്തുക്കളുമായോ കുടുംബവുമായോ മാത്രം പങ്കുവച്ചാല്‍ മതിയെങ്കില്‍ അതിന്റെ ലിങ്ക് ഇഷ്ടപ്പെട്ട മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴി അവര്‍ക്ക് അയച്ചുകൊടുക്കാം. ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതിനോ, വെറുതെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കുവയ്ക്കുന്നതിനോ, മറ്റൊരാള്‍ക്ക് നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനോ ഒക്കെ ഈ ഫീച്ചര്‍ സഹായകരമാകും.

ഉപഭോക്താവിന് തന്റെ യാത്രയും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയവുമൊക്കെ ഇത്തരത്തില്‍ പങ്കുവയ്ക്കാം. ഹെവി ട്രാഫിക്കില്‍ നിങ്ങളുടെ കോണ്‍ടാക്ടിലുള്ള മറ്റൊരാള്‍ക്ക് നിങ്ങളെ പിന്തുടരുന്നതിനും ഈ ഫീച്ചര്‍ സഹായിക്കും. ലൊക്കേഷന്‍ ഷെയറില്‍ ഫീച്ചര്‍ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഓഫ് ചെയ്ത് വയ്ക്കാം. ഷെയര്‍ ചെയ്യുന്ന സമയ പരിധി കുറഞ്ഞത് 15 മിനിറ്റിനും പരമാവധി മൂന്ന് ദിവസത്തിനും ഇടയില്‍ ക്രമീകരിക്കാനും സൗകര്യമുണ്ട്.

Related posts