ഇവനും ഭര്‍ത്താവോ? അഞ്ചുവര്‍ഷത്തെ പ്രണയം; കൂടുതല്‍ സ്ത്രീധനം നല്‍കിയില്ലെങ്കില്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ്; ഒന്നാം വിവാഹവാര്‍ഷികത്തില്‍ ഭാഗ്യലക്ഷ്മിയുടെ ആത്മഹത്യ

bhagyamഅഞ്ചുവര്‍ഷം നീണ്ട പ്രണയം, ഒടുവില്‍ ആര്‍ഭാടത്തോടെയുള്ള വിവാഹവും. എന്നാല്‍ ഭാഗ്യലക്ഷ്മിയെന്ന 30കാരിയുടെ ആഹ്ലാദകരമായ ജീവിതത്തിന് ആയുസ് തീരെ കുറവായിരുന്നു. ഒടുവില്‍ അവള്‍ മരണത്തെ സ്വയം വരിച്ചു. അതിലേറെ ഞെട്ടിക്കുന്നതായിരുന്നു അവളുടെ മരണത്തിനുള്ള കാരണങ്ങള്‍. സ്ത്രീധനം കൂടുതല്‍ നല്കാത്തതിനാല്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നാണ് അഞ്ചുവര്‍ഷം പ്രണയിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയത്. അറ്റോമിക് മിനറല്‍ ഡയറക്ടറേറ്റ് ജീവനക്കാരിയായ സി. ഭാഗ്യലക്ഷ്മിയാണ് ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവും ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുമായ ശശിധര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികദിനത്തിലാണ് ഭാഗ്യലക്ഷ്മി ജീവനൊടുക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതല്‍ ഭര്‍ത്താവ് ശശിധറും വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മിയെ ഉപദ്രവിക്കാനും തുടങ്ങിയിരുന്നു. നിരന്തര പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ശശിധറിന്റെ വീട്ടില്‍ നിന്നും ഭാഗ്യലക്ഷ്മി ക്വാര്‍ട്ടേഴ്‌സിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചോദിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ നഗ്‌ന ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. കാല്യണം കഴിഞ്ഞ സമയത്ത് ശശിധര്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതു പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. ഈ വിഷയം ചൂണ്ടിക്കാട്ടി വനിതാ പോലീസ് സ്‌റ്റേഷനില്‍ ഭാഗ്യലക്ഷ്മി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഭാഗ്യലക്ഷ്മി മരണം തെരഞ്ഞെടുക്കുകയായിരുന്നു.

ശനിയാഴ്ച്ച ഭാഗ്യലക്ഷ്മിയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നതിനാല്‍ മാതാപിതാക്കള്‍ അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നു. പലതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനാല്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. മരണകാരണം വ്യക്തമാക്കി കൊണ്ടുള്ള കുറിപ്പും മൃതദേഹത്തിന്റെ അടുത്തുനിന്ന് ലഭിച്ചിരുന്നു.

Related posts