സ​സ്പെ​ൻ​സ് പൊ​ളി​ച്ച് ദു​ൽ​ഖ​ർ; ഗോ​പി സു​ന്ദ​ർ നാ​യ​ക​നാ​കു​ന്നു

നി​ര​വ​ധി മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ ബി​ഗ് സ്ക്രീ​നി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​നൊ​രു​ങ്ങു​ന്നു. ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ടോ​ൾ ഗേ​റ്റ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഫേ​സ്ബു​ക്ക് പേ​ജി​ൽ​കൂ​ടി​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

“സ​സ്പെ​ൻ​സ് പൊ​ളി​ക്കു​ന്നു.. എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും പ്ര​തി​ഭാ​സ​മ്പ​ന്ന​നു​മാ​യ ഗോ​പി സു​ന്ദ​റി​ന്‍റെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ഞാ​ൻ പ്ര​ഖ്യാ​പി​ക്കു​ന്നു. ഗോ​പി എ​നി​ക്ക​റി​യാം, സം​ഗീ​ത​ത്തി​ല​ന്നെ​പോ​ലെ അ​ഭി​ന​യ​ത്തി​ലും നീ ​മാ​ജി​ക്ക് സൃ​ഷ്ടി​ക്കും.

ടോ​ൾ ഗേ​റ്റി​ന്‍റെ മു​ഴു​വ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്‍റെ ആ​ശം​സ​ക​ൾ നേ​രു​ന്നു’. എ​ന്ന് ദുൽഖർ കുറിക്കുകയും ചെയ്തു.

അ​പൂ​ർ​വം ചി​ല സി​നി​മ​ക​ളി​ലെ ഗാ​ന​രം​ഗ​ങ്ങ​ളി​ൽ മാ​ത്രം മു​ഖം കാ​ണി​ച്ചി​ട്ടു​ള്ള ഗോ​പി സു​ന്ദ​ർ ആ​ദ്യ​മാ​യാ​ണ് ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​സീ​ന സ​ലാം നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യ്ക്കാ​യി ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തും ഗോ​പി സു​ന്ദ​ർ ത​ന്നെ​യാ​ണ്. ചി​ത്ര​ത്തെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts