വിവാഹം കഴിക്കുകയാണെങ്കില്‍ അത് പ്രിയാ ആനന്ദിനെ ആയിരിക്കും ; വിവാഹം വലിയ കാര്യമൊന്നുമല്ല; പ്രിയാ ആനന്ദുമായുള്ള പ്രണയകഥ തുറന്നു പറഞ്ഞ് യുവനടന്‍ ഗൗതം കാര്‍ത്തിക്

priya-600പ്രണയകഥകള്‍ക്കും ഗോസിപ്പുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് കോളിവുഡ്. തമിഴകത്തെ യുവതാരവും മുന്‍കാല നായകന്‍ കാര്‍ത്തിക്കിന്റെ മകനുമായ ഗൗതം കാര്‍ത്തിക്കിന്റെയും നടി പ്രിയാ ആനന്ദിന്റെയും പ്രണയകഥ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. വെയ് രാജ വെയ് എന്ന ചിത്രത്തില്‍ ജോടിയായി അഭിനയിച്ചതോടെ ഗോസിപ്പുകള്‍ ശക്തമാകുകയും ചെയ്തു. ഇപ്പോഴിതാ പ്രണയവാര്‍ത്തയെ കുറിച്ചുള്ള പ്രതികരണവുമായി ഗൗതം കാര്‍ത്തിക് നേരിട്ടെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രം രംഗൂണിന്റെ പ്രചാരണ പരിപാടിക്കിടെ പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴാണ് ഗൗതം പ്രതികരിച്ചത്.

”വിധിയുണ്ടെങ്കില്‍ ഞാന്‍ പ്രിയ ആനന്ദിനെ വിവാഹം കഴിച്ചേക്കും. ഇല്ലെങ്കില്‍ ഇല്ല. ഇതൊന്നും വലിയ കാര്യമല്ല. എനിക്കൊരു 35-40 വയസാകട്ടെ അപ്പോഴാലോചിക്കാം കല്യാണത്തെ കുറിച്ച്. പ്രിയ എന്റെ അടുത്ത സുഹൃത്താണ്. എന്റെ ആദ്യ സിനിമയായ കടലില്‍ അഭിനയിക്കുന്നതിനു മുമ്പേ അവളെ അറിയാം. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇടയ്ക്ക് കാണാറുമുണ്ട്.”പ്രണയ ഗോസിപ്പുകളുണ്ടാകുമെന്നതിനാല്‍ മറ്റു നടിമാരോടൊപ്പം അഭിനയിക്കാന്‍ തന്നെ പേടിയാണെന്നും ഗൗതം പറയുന്നു.

Related posts