ഈ ജീവനക്കാരുടെ ആത്മാര്‍ത്ഥ ഒന്നു കണ്ടുനോക്കൂ! സര്‍ക്കാര്‍ ഓഫീസ് ആണെന്നുകരുതി എന്തുമാകാമോ; സൈബര്‍ സോള്‍ജിയേഴ്‌സിന്റെ വീഡിയോ വൈറലാവുന്നു

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും കൃത്യനിഷ്ഠക്കുറവും എക്കാലവും ചര്‍ച്ചയായിട്ടുള്ളതാണ്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ കടന്നുവരവോടെ ഇത്തരത്തിലുള്ള പല കൃത്യവിലോപങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ പൊതുജനത്തിന് സാധിച്ചു വരുന്നുണ്ട്. ചിലരെങ്കിലും ശിക്ഷിക്കപ്പെടുന്നുമുണ്ട്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട് എന്ന് അധികാരത്തിലേറിയ സമയത്ത് ജീവനക്കോര്ട് ഉപദേശിച്ച മുഖ്യമന്ത്രി അറിയാന്‍ എന്നു പറഞ്ഞുകൊണ്ട് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പാലക്കാട് വണ്ടിത്താവളത്തെ വില്ലേജ് ഓഫീസില്‍ രാവിലെ പതിനൊന്നുമണിയായിട്ടും ജീവനക്കാര്‍ ഇല്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നേരമായി കാത്തിരിക്കുകയാണെന്നും ആരും വന്നില്ലെന്നും ഓരോ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ പ്രതികരിക്കുന്നുമുണ്ട് ദൃശ്യങ്ങളില്‍. ഇവരുടെ ജോലിയോടുള്ളു പ്രതിബദ്ധത കണ്ട് നോക്കു. സര്‍ക്കാര്‍ സ്ഥാപനം എന്നു വച്ചു എന്തും ചെയ്യാം എന്ന വിചാരമുള്ള ഇമ്മാതിരി ഓഫീസര്‍മാര്‍ക്ക് ഒരു പണി കൊടുക്കുക തന്നെ ചെയണം വീഡിയോയിലൂടെ സൈബര്‍ സോള്‍ജിയേഴ്സ് അഭ്യര്‍ത്ഥിക്കുന്നു.

രാവിലെ പതിനൊന്നുമണി കഴിഞ്ഞിട്ടും ആരും ഓഫീസില്‍ ഇല്ലെന്ന് വ്യക്തമാക്കി ഒഴിഞ്ഞ കസേരകള്‍ ഉള്‍പ്പെടെ ചിത്രീകരിച്ചാണ് വീഡിയോ നല്‍കിയിരിക്കുന്നത്. ഇതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. സൈബര്‍ലോകത്തെ അനാവശ്യപ്രവണതകളെ എതിര്‍ത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ മോശം പ്രവണതകള്‍ക്ക് എതിരെയുള്ള ആഹ്വാനമെന്നോണം ആണ് പുതിയ പോസ്റ്റ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങളും അവരുടെ ജനങ്ങളോടുള്ള മോശം പെരുമാറ്റവും ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ടവരണമെന്നും വീഡിയോ ആവശ്യപ്പെടുന്നു.

Related posts