ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ കിടക്കയിലേക്ക് പടര്‍ന്നു; തനിച്ച് താമസിച്ചിരുന്ന വൃദ്ധ വെന്തുമരിച്ചു

SHORT600കട്ടപ്പന: വൈദ്യുത കണക്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് വയോധികയുടെ ജീവനെടുത്തു. ഇരട്ടയാര്‍ നത്തുകല്ല് നെയ്വേലിക്കുന്നേല്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (88)യാണ് തീ പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. അന്നമ്മ കിടന്നിരുന്ന കിടയ്ക്കയ്ക്കു തീപിടിച്ചതാണ് മരണകാരണമെന്നു കരുതുന്നു.കിടക്കയും കട്ടിലും അടുത്തുകിടന്ന മറ്റൊരു കട്ടിലും കത്തിനശിച്ചു.

എന്നാല്‍ അപ്പോഴേക്കും ശരീരം മുഴുവന്‍ പൊള്ളലേറ്റ് അന്നമ്മ മരിച്ചിരുന്നു. രാവിലെ 7.30 വരെ മകന്‍ പോപ്പ് അന്നമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു. പോപ്പ് വീടു പൂട്ടി പള്ളിയില്‍ പോയ ശേഷമായിരുന്നു അപകടം. മുറിയിലുണ്ടായിരുന്ന മൂന്നാമത്തെ കട്ടിലും കിടക്കയും ഭാഗികമായി കത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Related posts