“ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ

The_Great_Father_28032017കോട്ടയം: മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ വ്യാജപകർപ്പ് ഇന്‍റർനെറ്റിലൂടെ പ്രചരിക്കുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ചിത്രം “കാട്രു വെളിയിടൈ’, മിഥുൻ മാനുവൽ തോമസ്- സണ്ണിവെയ്ൻ ടീമിന്‍റെ “അലമാര’ എന്നീ ചിത്രങ്ങളാണ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ പ്രചരിക്കുന്നത്. തീയറ്ററിൽ നിന്നും മൊബൈലിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ പകർപ്പുകളാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മികച്ച കളക്ഷനിൽ മുന്നേറുന്ന ദ് ഗ്രേറ്റ് ഫാദറിനും മണിരത്നം ചിത്രത്തിനും ഇത് കനത്ത തിരിച്ചടിയാകും. മുൻപും ഇതേരീതിയിൽ തമിഴ് റോക്കേഴ്സ് തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വെബ്സൈറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. മോഹൻലാൽ ചിത്രം “പുലിമുരുകൻ’, നിവിൻപോളി നായകനായ “പ്രേമം’ എന്നീ ചിത്രങ്ങളുടെ വ്യാജപകർപ്പുകളും പുറത്തുവന്നിരുന്നു.

Related posts