Set us Home Page

ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കു​വാ​ൻ മോ​ഷ്ടാ​വ് “പ​ച്ച’ മ​നു​ഷ്യ​നാ​യി; കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് എ​ളു​പ്പ​വ​ഴി​യു​മാ​യി

ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് പ​ച്ച പെ​യി​ന്‍റ് അ​ടി​ച്ച മോ​ഷ്ടാ​വ് പി​ടി​യി​ൽ. റ​ഷ്യ​യി​ലെ ക്രാ​സ്നോ​ഡ​റി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ഒ​രു യു​വ​തി​യു​ടെ പ​ഴ്സ് മോ​ഷ്ടി​ച്ച​പ്പോ​ഴാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഈ ​യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ഷ​ണം ന​ട​ന്ന​ത​റി​ഞ്ഞ് ഇ​വി​ടെ എ​ത്തി​യ പോ​ലീ​സു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഖ​ത്ത് പ​ച്ച പെ​യി​ന്‍റ് അ​ടി​ച്ച ഒ​രാ​ളാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കു​വാ​നാ​ണ് താ​ൻ മു​ഖ​ത്ത് പെ​യി​ന്‍റ് അ​ടി​ച്ച​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കോ​ട​തി ശി​ക്ഷി​ച്ച ഇ​യാ​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS