ഇ-​വേ ബി​ൽ നാ​ളെ മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ വാ​​​ണി​​​ജ്യ ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ഇ-​ ​​വേ​ ബി​​​ൽ സം​​​വി​​​ധാ​​​നം കേ​​​ര​​​ള​​​ത്തി​​​ൽ നാ​​​ളെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും. സം​​​സ്ഥാ​​​നാന്തര ച​​​ര​​​ക്ക് നീ​​​ക്ക​​​ത്തി​​​ന് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നിനു രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ന്ന​​​ത്.

ഇ-​ ​​വേ ബി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാധ്യത ആ​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു ത​​​ന്നെ പു​​​തി​​​യ സം​​​വി​​​ധാ​​​നം വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു പ​​​രി​​​ച​​​യപ്പെ​​​ടുത്തുന്ന​​​തി​​​നാ​​​ണു നാ​​​ളെ​​​ത്ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ-​​​വേ ബി​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വ്യാ​​​പാ​​​രി വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന ച​​​ര​​​ക്കു​​​നീ​​​ക്ക വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ കൂ​​​ടാ​​​തെ ത​​​ന്നെ മൂ​​​ല്യ​​​മു​​​ള്ള രേ​​​ഖ​​​യാ​​​യി മാ​​​റും.

ച​​​ര​​​ക്കു വി​​​ൽ​​​ക്കു​​​ന്ന ആ​​​ളി​​​നാ​​​ണ് ഇ-​​​വേ​​​ ബി​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം.

എ​​​ന്നാ​​​ൽ, വി​​​ൽ​​​ക്കു​​​ന്ന ആ​​​ൾ ഇ-​ ​​വേ​​​ബി​​​ൽ എ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ വാ​​​ങ്ങു​​​ന്ന ആ​​​ളി​​​നോ, ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട​​​ർ​​​ക്കോ ഇ-​​​വേ ​​​ബി​​​ൽ എ​​​ടു​​​ക്കാം. ആ​​​രെ​​​ടു​​​ത്താ​​​ലും മൂ​​​ന്നു കൂ​​​ട്ട​​​രു​​​ടെ​​​യും ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് മൊ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ൽ സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കും. ഇ-​​​വേ​​​ ബി​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​ശേ​​​ഷം ഡി​​​ക്ല​​​റേ​​​ഷ​​​നി​​​ൽ തെ​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യോ ച​​​ര​​​ക്ക് നീ​​​ക്കം ന​​​ട​​​ക്കാ​​​തെ വ​​​രി​​​ക​​​യോ ചെ​​​യ്താ​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ-​​​വേ​​​ ബി​​​ൽ എ​​​ടു​​​ത്ത ആ​​​ളി​​​നുത​​​ന്നെ കാ​​​ൻ​​​സ​​​ൽ ചെ​​​യ്യാം.

കൂ​​​ടാ​​​തെ ച​​​ര​​​ക്കു സ്വീ​​ക​​​രി​​​ക്കു​​​ന്ന ആ​​​ളു​​​ടെ പേ​​​രി​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ഇ -​​​വേ​​​ ബി​​​ൽ ന​​​ൽ​​​കി​​​യാ​​​ൽ തി​​​ര​​​സ്ക​​​രി​​​ക്കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. www.keralataxes.gov.in ടാ​​​ക്സ് പെ​​​യേ​​​ഴ്സ് സ​​​ർ​​​വീ​​​സി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഇ-​​​വേ ബിൽ ​​​ലി​​​ങ്ക് വ​​​ഴി വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ലോ​​​ഗി​​​ൻ ചെ​​​യ്യാം.

അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ

ഇ-​​​വേ​​​ ബി​​​ൽ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ദ്യം ഇ-​​​വേ​​​ബി​​​ൽ സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള​​​വ​​​ർ ജി​​​എ​​​സ്ടി ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചും അ​​​ല്ലാ​​​ത്ത​​​വ​​​ർ പാ​​​ൻ, ആ​​​ധാ​​​ർ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​മാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ക്കേ​​​ണ്ട​​​ത്.

ജി​​​എ​​​സ്ടി​​​എ​​​ന്നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​മ്പ​​​രി​​​ലേ​​​ക്കാ​​​ണ് ഇ-​​​വേ​​​ബി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത്. വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഹെ​​​ൽ​​​പ് ഡെ​​​സ്ക്കുക​​​ൾ ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്. ഹെ​​​ൽ​​​പ് ഡെ​​​സ്ക്കുക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Related posts