ജിസ്ടി ഞങ്ങൾക്ക് വേണ്ടേ വേണ്ട..! ജിഎ​സ്ടി സം​വി​ധാ​നം ഭാ​ര​ത​ത്തി​ലെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കും; ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​യെ വിളിച്ചുവരുത്തിയത് ജനാധിപത്യ വിരുദ്ധമെന്ന കാ​നം

പാ​വ​റ​ട്ടി: ജിഎ​സ്ടി നി​കു​തി സം​വി​ധാ​നം ഭാ​ര​ത​ത്തി​ലെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്ന് സി​പിഐ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.വി​വി​ധ രാ​ഷ​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും വി​ട്ടു​പോ​ന്ന് സിപി ഐ മ​ണ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ.

ഗ​വ​ർ​ണ​ർ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ചു വ​രു​ത്തി​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സിപിഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​കെ.​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി, എ​ൻ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​കെ.​വ​ത്സ​രാ​ജ്, കെ.​പി.​രാ​ജേ​ന്ദ്ര​ൻ, കെ.​വി.​വി​നോ​ദ​ൻ, വി.​ആ​ർ.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ജ​ന​താ​ദ​ൾ(എ​സ്), എ​ൻസി പി, ആ​ർ​എം​പി, സിപിഎം, കോ​ണ്‍​ഗ്ര​സ് എ​ന്നീ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് സിപി​ഐയിൽ ​ചേ​ർ​ന്നി​ട്ടു​ള്ള​ത്.

Related posts