കു​ടി​ശി​ക തുകയ്​ക്ക് ജി​എ​സ്ടി: വി​ക​സ​നജോലികളെ ബാ​ധി​ക്കും

GST-BUക​​​ണ്ണൂ​​​ർ: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ജോലി ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക ബി​​​ല്ലു​​​ക​​​ൾ ജി​​​എ​​​സ്ടി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം നി​​​ർ​​​മാ​​​ണ പ്ര​​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കും. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പണിക​​​ൾ ന​​​ട​​​ത്തി​​​യ വ​​​ക​​​യി​​​ൽ ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് 1600 കോ​​​ടി രൂ​​​പ ന​​ൽ​​കാ​​നു​​ണ്ട്.

കു​​​ടി​​​ശി​​​ക ബി​​​ല്ലു​​​ക​​​ൾ ജി​​​എ​​​സ്ടി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന ഉ​​​യ​​​ർ​​​ന്ന നി​​​കു​​​തി ഈ ​​​മേ​​​ഖ​​​ല​​​യെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ടും. ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ൽ തു​​​ട​​​ർപ്ര​​​വൃ​​​ത്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് കേ​​​ര​​​ള ഗ​​​വ. കോ​​​ൺ​​​ട്രാ​​​ക്ടേ​​​ഴ്സ് അ​​​സോ. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​മ്പ​​​​ള്ളി ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു

ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തെ വാ​​​റ്റ് സ​​​മ്പ്ര​​​ദാ​​​യ പ്ര​​​കാ​​​ര​​​മു​​​ള്ള നാ​​​ലു ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യേ കുടിശിക തുകയ്ക്ക് ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ക​​​രാ​​​റു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം. ജൂ​​​ലൈ മു​​​ത​​​ലു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് ജി​​​എ​​​സ്ടി ചു​​​മ​​​ത്താം. അ​​​ല്ലെ​​​ങ്കി​​​ൽ ജി​​​എ​​​സ്ടി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക​​ നി​​​കു​​​തിബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കോ​​ൺ​​ട്രാ​​ക്ട​​ർ​​മാ​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

നാ​​​ല് ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ കോ​​​​മ്പൗ​​​ണ്ടിം​​​ഗ് ന​​​ട​​​ത്തി​​​യ പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ​​​ക്ക് ജി​​​എ​​​സ്ടി​​​യി​​​ൽ 12 ശ​​​ത​​​മാ​​​നം നി​​​കു​​​തി ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും. ക​​​രാ​​​റു​​​കാ​​​രു​​​ടേ​​​ത​​​ല്ലാ​​​ത്ത കാ​​​ര​​​ണ​​​ത്താ​​​ലു​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത താ​​​ങ്ങാ​​​നാ​​​കി​​​ല്ല. ജൂ​​​ലൈ ഒ​​​ന്നി​​​നു മു​​​​മ്പ് പ​​​ര​​​മാ​​​വ​​​ധി കു​​​ടി​​​ശി​​​ക ബി​​​ല്ലു​​​ക​​​ളു​​​ടെ പ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ അ​​​ധി​​​കം ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​മാ​​​കും.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പാ​​​സാ​​​ക്ക​​​പ്പെ​​​ട്ട ബി​​​ല്ലു​​​ക​​​ൾ ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 30, 31 തീ​​​യ​​​തി​​ക​​​ളി​​​ൽ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ പ​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഇ​​​തു മാ​​​ത്രം 100 കോ​​​ടി രൂ​​​പ വ​​​രും. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ത്രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന് 17 കോ​​ടി​​ രൂ​​പ​​യു​​ടെ​​യും ​ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​ന് 15 കോ​​​ടി രൂ​​​പ​​​യു​​​ടെയും കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ​​​ക്ക് പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചു​​​വെ​​​ങ്കി​​​ലും ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​ത് 300 കോ​​​ടി രൂ​​​പ വരും.

ദേ​​​ശീ​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ന്ദ്രവി​​​ഹി​​​ത​​​മാ​​​യി ര​​​ണ്ടു മാ​​​സം മു​​​​മ്പു ല​​​ഭി​​​ച്ച 52 കോ​​​ടി രൂ​​​പ​​​യും ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഇ​​​തെ​​​ല്ലാം ജൂ​​​ലൈ ഒ​​​ന്നി​​​നു മു​​​​മ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ക​​​രാ​​​റു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം. 10 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ക​​​രാ​​​റു​​​കാ​​​രു​​​ടെ ലാ​​​ഭ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. അപ്പോൾ 12 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ അ​​​ത് ക​​​രാ​​​റു​​കാ​​​ർ​​​ക്ക് വ​​​ലി​​​യ ബാ​​​ധ്യ​​​ത​​​യാ​​​യി മാ​​​റും. കു​​​ടി​​​ശു​​​ക തു​​​ക​​​യ്ക്ക് ജി​​​എ​​​സ്ടി ചു​​​മ​​​ത്തി​​​യാ​​​ൽ കോ​​​ടതി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​​മ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Related posts