തോക്കെടുത്തവന്‍ തോക്കാലെ! തോക്കുവില്‍ക്കുന്ന കടയില്‍ മോഷണത്തിന് കയറിയ കള്ളന് കിട്ടിയത് വമ്പന്‍ പണി

jtfrതോക്കുവില്‍ക്കുന്ന കടയില്‍ മോഷണം നടത്തുന്നതിന് തോക്കുമായെത്തിയ കള്ളനെ കടയുടമ വെടിവച്ചുവീഴ്ത്തി. ജോര്‍ജിയയിലെ മേബിള്‍ടണിലുള്ള ഡിക്‌സി ഗണ്‍ ആണ്‍ പോണ്‍ എന്ന ഷോപ്പിലാണ് സംഭവം.

കടയില്‍ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയവരില്‍ ഒരാളെ 64കാരനായ കടയുടമ തന്റെ സ്വന്തം തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. വെടിവയ്ക്കുകയല്ലാതെ തനിക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ലെന്ന് പൊലീസിനോട് കടയുടമ പറഞ്ഞു. ക്രിസ്മസ് പിറ്റേന്ന് നടന്ന സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

uttu

30 വര്‍ഷമായി തോക്കുവ്യാപാരം നടത്തുന്ന തനിക്ക് ഇന്നേവരെ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. രണ്ടുപേരാണ് കടയിലേക്ക് കയറിയത്. കടയിലെ ജീവനക്കാരനുനേരെ തോക്കുചൂണ്ടിയ ഇവരില്‍ പ്രധാനിയുടെ നേര്‍ക്ക് കടയുടമ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഇതിനിടയില്‍ ഓടി രക്ഷപെടുകയും ചെയ്തു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Related posts