അമിത മദ്യപാനത്തെ എതിര്‍ത്ത ‘ഭാര്യയെ ജവാന്‍ വെടിവച്ചു വീഴ്ത്തി; മദ്യപിച്ചശേഷം അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് മക്കള്‍ പോലീസിന് മൊഴി നല്‍കി

gun_0611ന്യൂ​ഡ​ൽ​ഹി: അ​മി​ത മ​ദ്യ​പാ​ന​ശീ​ല​ത്തെ എ​തി​ർ​ത്ത ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച ബി​എ​സ്എ​ഫ് മു​ൻ ജ​വാ​ൻ അ​റ​സ്റ്റി​ൽ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ചാ​വ്ല​യി​ലാ​ണ് സം​ഭ​വം.

സു​നി​ത എ​ന്ന യു​വ​തി​ക്കു നേ​ർ​ക്കാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​മു​ണ്ടാ​യ​ത്. സു​നി​ത​യ്ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത ഭ​ർ​ത്താ​വ് നി​ത്യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച സു​നി​ത​യെ ഇ​യാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​യ​റ്റി​ൽ വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സു​നി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

അ​മി​ത മ​ദ്യ​പാ​ന​ശീ​ല​ത്തെ തു​ട​ർ​ന്നാ​ണ് പ​ത്തു വ​ർ​ഷം മു​ന്പ് നി​ത്യാ​ന​ന്ദി​നെ സൈ​ന്യ​ത്തി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​ത്. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​ശേ​ഷം നി​ത്യാ​ന​ന്ദ് ഭാ​ര്യ​യെ മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Related posts