അ​വ​ധി ന​ൽ​കി​യി​ല്ല; പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു; ഓ​വ​ർ ടൈം ​ജോ​ലി ചെ​യ്ത പോലീസുകാരൻ അ​വ​ധി ചോ​ദി​ച്ച​പ്പോ​ൾ അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണമായത്

gunബു​ല​ന്ദേ​ശ്വ​ർ: അ​വ​ധി ന​ൽ​കി​യി​ല്ല, മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ഗ്ര സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാ​ഹു​ൽ റാ​ണ​യാ​ണ് പ്ര​തി.

ഗാ​ർ​ഡ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന റാ​ണ മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ധി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ “വൈ​ല​ന്‍റാ​യ’ റാ​ണ ബ​ഹ​ളം​കൂ​ട്ടി. ഇ​യാ​ളെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യാ​യി റാണ​യു​ടെ ആ​ക്ഷ​ൻ.

അ​ടു​ത്തു​വ​ന്നാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു റാ​ണ​യു​ടെ ബ​ഹ​ളം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ.​കെ സി​ഗും എ​സ്എ​സ്പി സോ​ണി​യ സിം​ഗും സ്ഥ​ല​ത്തെ​ത്തി. ഒ​ടു​വി​ൽ റാ​ണ​യെ പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു.​ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഓ​വ​ർ ടൈം ​ജോ​ലി ചെ​യ്ത റാ​ണ അ​വ​ധി ചോ​ദി​ച്ച​പ്പോ​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​വ​ധി അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് എ​സ്എ​സ്പി സോ​ണി​യ പ​റ​ഞ്ഞു.

Related posts