കളമശേരിയിൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ സം​ഘംവീ​ട് ആക്രമിച്ചു; ഗൃ​ഹ​നാ​ഥ​ന​ട​ക്കം 6 പേ​ർ​ പരിക്കേറ്റ് ആശുപത്രിയിൽ

ക​ള​മ​ശേ​രി: എ​ച്ച്എം​ടി ജം​ഗ്ഷ​ന സ​മീ​പം റോ​ക്ക് വെ​ല്ലി​ലെ വീ​ട്ടി​ൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ സം​ഘം വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഗൃ​ഹ​നാ​ഥ​ന​ട​ക്കം 6 പേ​ർ​ക്ക് പ​രി​ക്ക്. ക​ള​മ​ശേ​രി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് രാ​ത്രി 11 മ​ണി​ക്ക് വീ​ടാ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഒ​രു യു​വാ​വി​നോ​ടൊ​പ്പം ക​ള​മ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ര്‌​ന്നു ഇ​ത് ചോ​ദ്യം ചെ​യ്ത് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ച്ച​യോ​ടെ മ​ണി​ക​ണ്ഠ​ൻ എ​ന്ന പേ​രു​ള്ള യു​വാ​വ് താ​മ​സി​ക്കു​ന്ന ക​രി​പ്പാ​യി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലി​ൽ എ​ത്തു​ക​യും ഹോ​സ്റ്റ​ൽ നി​വാ​സി​ക​ളു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി 11 ഓ​ടെ 25 ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം റോ​ക്ക് വെ​ല്ലി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് പ​രാ​തി. വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചു.

അ​സീ​സ്, ഇ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, മ​ക​ൻ അ​ന​സ്, അ​ന​സി​ന്‍റെ ഭാ​ര്യ, ര​ണ്ട് കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​കാ​ർ ല്ലാ​വ​രും എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ സ​മ​യം ഹോ​സ്റ്റ​ലി​ൽ ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന​പേ​രി​ൽ വീ​ട്ടു​കാ​ർ​ക്കെ​തി​രേ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts