അത്രയ്ക്ക് സുഖിക്കേണ്ട..! ദേവസ്വം ചെയർമാന്‍റ് രാജകീയ താസം ; ഗുരുവായൂർ ദേവസ്വത്തിന് പ്രതിദിനം നഷ്ടം 3000 രൂപ; താമസം അവസാനിപ്പിക്കാൻ  ദേ​വ​സ്വം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത  പ്രസ്താവന

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ന്‍റെ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ താ​മ​സം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​വ​സ്വം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ ചെ​യ​ർ​മാ​ന് താ​മ​സി​ക്കു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ശീ​തീ​ക​രി​ച്ച സ്യൂ​ട്ടും ഓ​ഫീ​സു​മു​ണ്ട്. അ​വി​ടെ താ​മ​സി​ക്കാ​തെ ദേ​വ​സ്വ​ത്തി​ന് പ്ര​തി​ദി​നം 3000ത്തോ​ളം രൂ​പ വാ​ട​ക ല​ഭി​ക്കു​ന്ന ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ സ്യൂ​ട്ട് റൂ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക്ഷേ​ത്ര​നാ​ല​ന്പ​ല​ത്തി​നു​ള്ളി​ൽ വ​ച്ച് സോ​പാ​നം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ദ​ളി​ത​നാ​യ കാ​വ​ൽ​ക്കാ​ര​നെ ക്ഷേ​ത്രം ഓ​തി​ക്ക​ൻ മ​ർ​ദി​ച്ച സം​ഭ​വ​വും പ്ര​സാ​ദ ഉൗ​ട്ട് ക​ഴി​ച്ചി​രു​ന്ന ഭ​ക്ത​നെ വി​ള​ന്പു​കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ​വും മൂ​ടി​വ​ച്ച് ഒ​തു​ക്കി​തീ​ർ​ക്കു​വാ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​മ​ത്തെ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​പ​ല​പി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ​ല്ലാ​തെ ഭ​ര​ണ​സ​മി​തി​യോ​ഗം ന​ട​ത്തു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ലേ​ബ​ർ കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​രാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts