ഗുരുവായൂരിൽ അ​ഴു​ക്കു​ചാ​ൽ നിർമാണത്തിനിടെ പൈ​പ്പ് പൊ​ട്ടി പ​ടി​ഞ്ഞാ​റെ​ ന​ടയിൽ വെ​ള്ള​ക്കെ​ട്ട്

ഗു​രു​വാ​യൂ​ർ: അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ പ്ര​വ​ർ​ത്തി​ക്ക് റോ​ഡ് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി പ​ടി​ഞ്ഞാ​റെ​ന​ട സെ​ന്‍റ​ർ വെ​ള്ള​കെ​ട്ടി​ലാ​യി.​ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പൈ​ പ്പ് പൊ​ട്ടി​യ​ത്.​ പൈ​പ്പി​ൽ നി​ന്ന് വെ​ള്ളം റോ​ഡി​ൽ ഒ​ഴു​കി ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി.​

ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് പാ​ഴാ​യ​ത്.നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും പോ​കു​ന്ന റോ​ ഡാ​ണ് ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ് കു​ള​മാ​യി​ട്ടു​ള്ള​ത്്.​അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​സാ​ന​വ​ട്ട പൈ​പ്പി​ട​ലി​നാ​യാ​ണ് പ​ടി​ഞ്ഞാ​റെ​ന​ട ജം​ഗ​ഷ​നി​ൽ റോ​ഡ് പൊ​ളി​ച്ച​ത്.​

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ക്കു​ന്പോ​ൾ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ക​യാ​യി​രു​ന്നു.​മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്ത് ക​ള​ഞ്ഞ​തി​ന് ശേ​ഷം പൊ​ട്ടി​യ പൈ​പ്പ് യോ​ജി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.്

Related posts