കരുതിയിരിക്കുക! റാന്‍സംവേര്‍ ആക്രമണം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍

കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി ഇ​​​ട​​​യ്ക്കി​​​ടെ എ​​​ത്തു​​​ന്ന റാ​​​ൻ​​​സം​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള പോ​​​ലീ​​​സ് ഹൈ​​​ടെ​​​ക് സെ​​​ല്ലും സൈ​​​ബ​​​ർ​​​ഡോ​​​മും മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സ്ട്രി​​​ക്ട് മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ സ​​​ർ​​​വ​​​റി​​​ലു​​​ണ്ടാ​​​യ പു​​​തി​​​യ റാ​​​ൻ​​​സം​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ രീ​​​തി​​​യി​​​ലൂ​​​ടെ ഫ​​​ണ്ട് ഓ​​​ണ്‍​ലൈ​​​നാ​​​യി ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച workup<\ @>india.com ആ​​​ണ് പു​​​തി​​​യ റാ​​​ൻ​​​സം​​​വേ​​​ർ. AES, RSA എ​​​ൻ​​​ക്രി​​​പ്ഷ​​​ൻ അ​​​ൽ​​​ഗോ​​​രി​​​ത​​​ങ്ങ​​​ളാ​​​ണ് ഹാ​​​ർ​​​ഡ്‌​​​ഡ്രൈ​​​വി​​​നെ എ​​​ൻ​​​ക്രി​​​പ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഈ ​​​റാ​​​ൻ​​​സം വേ​​​റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. തു​​​ട​​​ർ​​​ന്ന് എ​​​ൻ​​​ക്രി​​​പ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ട ഡാ​​​റ്റ അ​​​ണ്‍​ലോ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കീ ​​​വാ​​​ങ്ങാ​​​ൻ workup<\@>india. com ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ഈ ​​​റാ​​​ൻ​​​സം​​​വേ​​​ർ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ജാ​​​വാ​​​സ്ക്രി​​​പ്റ്റ് ടൂ​​​ളു​​​ക​​​ൾ, എ​​​ക്സ്പ്ലോ​​​യി​​​റ്റ് കി​​​റ്റു​​​ക​​​ൾ, സ്പാം ​​​ഇ-​​​മെ​​​യി​​​ലു​​​ക​​​ൾ, വ്യാ​​​ജ പോ​​​പ്-​​​അ​​​പ്പു​​​ക​​​ൾ, സോ​​​ഫ്റ്റ്‌​​​വേ​​​ർ അ​​​പ്ഡേ​​​റ്റു​​​ക​​​ൾ, ഷെ​​​യ​​​ർ​​​വേ​​​ർ, അ​​​ശ്ലീ​​​ല സൈ​​​റ്റു​​​ക​​​ൾ, ടോ​​​റ​​​ന്‍റ് സൈ​​​റ്റു​​​ക​​​ൾ, വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് വ്യാ​​​പി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സ്ട്രി​​​ക്റ്റ് മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ർ​​​വ​​​റി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന അ​​​ഡോ​​​ബ് ഫ്ളാ​​​ഷ് പ്ലെ​​​യ​​​ർ പ്ല​​​ഗ് – ഇ​​​ൻ അ​​​പ്ഡേ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് റാ​​​ൻ​​​സം​​​വെ​​​യ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ​ വിം​​​ഗ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

1. പൈ​​​റേ​​​റ്റ​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം ഒ​​​ഴി​​​വാ​​​ക്കു​​​ക.

2. ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് പ​​​ദ​​​വി ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക.
3. പ്ര​​​തി​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ഗ​​​സ്റ്റ് യൂ​​​സ​​​ർ അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ന​​​ൽ​​​കു​​​ക. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വി​​​ന് മാ​​​ത്രം ആ ​​​സി​​​സ്റ്റ​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യാ​​​നു​​​ള്ള പ​​​ദ​​​വി ന​​​ൽ​​​കു​​​ക.
4. നി​​​ങ്ങ​​​ളു​​​ടെ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​വും ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്ത സോ​​​ഫ്റ്റ്‌​​​വേ​​​റും അ​​​പ്ഡേ​​​റ്റ് ചെ​​​യ്ത് നി​​​ല​​​നി​​​ർ​​​ത്തു​​​ക.
5. ആ​​​ന്‍റി​​​വൈ​​​റ​​​സു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും ലോ​​​ഗ് ഫ​​​യ​​​ലു​​​ക​​​ളു​​​ടെ വി​​​ശ​​​ക​​​ല​​​ന​​​വും ഭാ​​​വി​​​യി​​​ൽ അ​​​ത്ത​​​രം വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കും.
6. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗ ന​​​യ​​​വും സി​​​സ്റ്റം പോ​​​ളി​​​സി​​​യും പാ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്.

കൂ​​​ടാ​​​തെ യു​​​എ​​​സ്ബി പോ​​​ർ​​​ട്ടു​​​ക​​​ൾ ഡി​​​സേ​​​ബി​​​ൾ ചെ​​​യ്യു​​​ക. ബ​​​യോ​​​സ് പാ​​​സ്‌​​​വേ​​​ഡ് സെ​​​റ്റ് ചെ​​​യ്യു​​​ക, 3-2-1 സ്കീ​​​മി​​​ൽ സി​​​സ്റ്റം ഫ​​​യ​​​ലു​​​ക​​​ൾ ബാ​​​ക്ക് അ​​​പ് ചെ​​​യ്ത് ബാ​​​ക്ക് അ​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, വി​​​ൻ​​​ഡോ​​​സ് ഫ​​​യ​​​ർ​​​വാ​​​ൾ ഓ​​​ണാ​​​ക്കു​​​ക, സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ ഇ-​​​മെ​​​യി​​​ലു​​​ക​​​ളും അ​​​റ്റാ​​​ച്ച്മെ​​​ന്‍റു​​​ക​​​ളും തു​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ക്സ​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ക, അ​​​നാ​​​വ​​​ശ്യ​​​മാ​​​യ പോ​​​ർ​​​ട്ടു​​​ക​​​ൾ ത​​​ട​​​യു​​​ക​​​യും അ​​​നാ​​​വ​​​ശ്യ സേ​​​വ​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക, കോ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ സി​​​സ്റ്റ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് മ​​​റ്റ് നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നും വേ​​​ർ​​​തി​​​രി​​​ക്കു​​​ക, ഫ​​​യ​​​ൽ എ​​​ക്സ്റ്റ​​​ൻ​​​ഷ​​​നു​​​ക​​​ൾ കാ​​​ണി​​​ക്കാ​​​ൻ വി​​​ൻ​​​ഡോ​​​ക​​​ൾ കോ​​​ണ്‍​ഫി​​​ഗ​​​ർ ചെ​​​യ്യു​​​ക, റി​​​മോ​​​ട്ട് ഡെ​​​സ്ക്‌ടോ​​​പ്പ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കു​​​ക, മാ​​​ക്രോ​​​ക​​​ൾ ഡി​​​സേ​​​ബി​​​ൾ ചെ​​​യ്യു​​​ക, ബ്രൗ​​​സ​​​റി​​​ൽ ഒ​​​രു AdBlocker ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ക, തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​ത്ത​​​രം റാ​​​ൻ​​​സം​​​വെ​​​യ​​​റു​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളാ​​​ണ്.

Related posts